ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുണ്യാ ദാസിന് സ്വീകരണം നൽകി: -

 മടവൂർ : ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട പുണ്യദാസിന് നാടിൻ്റെ ആദരം , പുണ്യദാസിന്റെ നേട്ടം നാടിന് അഭിമാനമായി.

 ചക്കാല ക്കൽ ഹയർസെക്കന്ററി സ്കൂൾ സ്പോട്സ് അക്കാദമയിലൂടെ വളർന്നു വന്ന പുണ്യദാസ് കേരളത്തിൽ നിന്നുള ഏക പ്രതിനിധിയായാണ് ദേശീയ ക്യാമ്പിലെത്തിയത്.

    മടവൂർ പഞ്ചായത്തിലെ ആരാമ്പ്രം സ്വദേശി ചെമ്പറ്റച്ചരുവിൽ ദാസന്റെയും, സിജിയുടെയും മകളായ പുണ്യദാസ് കഠിന പരിശ്രമത്തിലൂടെയാണ് ദേശീയ ക്യാമ്പിലേക്ക് പരിഗണിക്കപ്പെട്ടത് . പുലർച്ചെ മൂന്ന് മണിക്ക് ഉണർന്നാലെ രാവിലെ 6 മണിക്ക് മുമ്പ് കോഴിക്കോട് മെഡിക്കൽ കോളേജിലെ പരിശീലന ഗ്രൗണ്ടിൽ എത്താൻ സാധിക്കൂ. തന്റെ നേട്ടത്തിനെല്ലാം കാരണം അമ്മയുടെ നിരന്തര പ്രേരണയാണെന്ന് പുണ്യദാസ് പറയുന്നു.

        നേരത്തെ സംസ്ഥാന റഗ്ബി ടീമിലായപ്പോൾ ബീഹാർ, തമിഴ്നാട്, ഒറീസ എന്നീ സംസ്ഥാനങ്ങളിൽ മത്സരത്തിനായി പുണ്യദാസ് പങ്കെടുത്തിട്ടുണ്ട്. ബീഹാറിൽ നടന്ന ദേശീയ സ്കൂൾ കായിക മേളയിൽ കേരള ടീമിനെ നയിച്ചതും, രണ്ടാം സ്ഥാനം നേടിയതും പുണ്യദാസിന്റെ നേതൃത്വത്തിലായിരുന്നു. ഖത്തറിൽ ജോലി ചെയ്യുന്ന ദാസന് പുണ്യാ ദാസ് കൂടാതെ പ്രാർത്ഥന ദാസ് എന്ന ഒരു മകൾ കൂടിയുണ്ട്. പുണ്യാദാസിന് ചക്കാലക്കൽ ഹയർസെക്കന്ററി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ പൊന്നാട അണിയിച്ചു.കായികാദ്ധ്യാപകൻ കെ സന്തോഷ്,പി എം റിയാസ്,പി കെ അൻവർ,ബി പി മൻസൂർ,എൻ പി ഖലീൽ, പി ജലീൽ,എ അജ്‌സൽ,മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു ,

 


  ഫോട്ടോ :- ഇന്ത്യൻ ജൂനിയർ റഗ്ബി ക്യാമ്പിലേക്ക് സെലെക്ഷൻ ലഭിച്ച പുണ്യാദാസിനെ ചക്കാലക്കൽ എച്ച് എസ്‌ എസ്‌ ന്റെ ആഭിമുഖ്യത്തിൽ ഹെഡ്മാസ്റ്റർ വി മുഹമ്മദ് ബഷീർ അനുമോദിക്കുന്നു,