മടവൂർ എ യു പി സ്കൂൾ

 നൂറാം വാർഷികം

ലോഗോ പ്രകാശനം ചെയ്തു



 മടവൂർ: -ഒരു വർഷം നീണ്ടുനിൽക്കുന്ന മടവൂർ എ യു പി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ  പ്രകാശനം ചെയ്തു.

 ഓണാഘോഷ പരിപാടികൾ മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  രാഘവൻ അടുക്കത്ത് ഉദ്ഘാടനം ചെയ്തു.സ്കൂൾ പി ടി എ പ്രസിഡണ്ട് ടി കെ അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ലോഗോ പ്രകാശനം  സ്കൂൾ മാനേജർ ടി കെ അബ്ദുറഹ്മാൻ ബാഖവി നിർവഹിച്ചു. ടി വി അബൂബക്കർ, ടി കെ സൈനുദ്ദീൻ, ഷബീർ മാസ്റ്റർ,എന്നിവർ സംസാരിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ എം അബ്ദുൽ അസീസ് സ്വാഗതവും  ഷറീന നന്ദിയും പറഞ്ഞു