നരിക്കുനി ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി പച്ചക്കറി ചന്ത ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലാങ്കണ്ടി ഉദ്ഘാടനം ചയ്തു. ചടങ്ങിൽ ഗ്രാമപഞ്ചായത് മെമ്പര്മാരായ ഉമ്മുസൽമ, മജീദ്, കൃഷിഭവൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. സുലൈമാൻ ഹാജി ആദ്യ വില്പന സ്വീകരിച്ചു.സെപ്റ്റംബർ 4 7 വരെ കൃഷിഭവൻ പരിസരത്ത് വച്ച് നടത്തുന്ന ഓണ വിപണിയിൽ പച്ചക്കറിയുടെ വില പൊതു മാർക്കറ്റിനേക്കാൾ കുറച്ചാണ് കർഷകർക്ക് ലഭ്യമാക്കുന്നത്. വരിങ്ങിലോറമലയിലെ നാടൻ പച്ചക്കറികളും കാന്തല്ലൂർ മേഖലയിൽ കർഷകർ ഉണ്ടാക്കിയ പച്ചക്കറി യുമാണ് പ്രധാനമായും ഓണച്ചന്തയിൽ വിൽപ്പന നടതുന്നത്.


0 അഭിപ്രായങ്ങള്‍