ലഹരിക്കെതിരെ ഡിവൈഎഫ്ഐ ജനകീയ കവചം


നൻമണ്ട -:വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിനെതിരെ ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് കമ്മിറ്റി ക്യാമ്പയിന് തുടക്കം. നന്മണ്ട ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ലഹരിക്കെതിരെ ജനകീയ കവചം എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട ജനകീയ കൂട്ടയ്മ ബഹു. വനം വന്യജീവി വകുപ്പ് മന്ത്രി ഏ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡൻ്റ് കെ.കെ ഷിബിൻ ലാൽ അധ്യക്ഷനായി. കോഴിക്കോട് അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ എം. സുഗുണൻ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി സുനിൽ കുമാർ, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം കെ.എം നീനു, കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.എം ഷാജി, നന്മണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത്, കാക്കൂർ സർക്കിൾ ഇൻസ്പെക്ടർ ഐ.പി സനൽരാജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷിഹാന രാരപ്പൻകണ്ടി, നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ ഹെഡ് മാസ്റ്റർ അബൂബക്കർ സിദ്ധീഖ്, ഡിവൈഎഫ്ഐ നന്മണ്ട സൗത്ത് മേഖല സെക്രട്ടറി സുചീന്ദ്ര കുമാർ എന്നിവർ പ്രസംഗിച്ചു. പരിപാടിയിൽ വെച്ച് ലഹരി വിരുദ്ധ ജാഗ്രത സമിതിയും രൂപികരിച്ചു.  ഡിവൈഎഫ്ഐ നരിക്കുനി ബ്ലോക്ക് സെക്രട്ടറി വി.കെ വിവേക് സ്വാഗതവും ബ്ലോക്ക് ട്രഷറർ ഒ.അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.