മടവൂര്‍ സി എം സെന്റര്‍ പൂര്‍വ വിദ്യാര്‍ത്ഥിക്ക് ഡോക്ടറേറ്റ്


നരിക്കുനി | മടവൂര്‍ സി എം സെന്റര്‍ ഖുതുബുല്‍ ആലം ഇംസാര്‍ അക്കാദമി പൂര്‍വ വിദ്യാര്‍ത്ഥി അബ്ദുല്‍ ഹഖീം അലി അസ്ഹരിക്ക് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും അറബിക് സാഹിത്യത്തില്‍ ഡോക്ടറേറ്റ് ലഭിച്ചു

സ്ഥാപനത്തിന്റെ ബോര്‍ഡിംഗ് സ്‌കൂളില്‍ 7ാം ക്ലാസിലേക്കായിരുന്നു ചേര്‍ന്നത്. എസ് എസ് എല്‍ സിക്കു ശേഷം മത ഭൗതിക സമന്വയ വിദ്യാഭ്യാസ സഥാപനമായ  ഇംസാറില്‍ നിന്ന് മത വിഷയങ്ങളില്‍ ഖുത്വുബി ബിരുദവും ഭൗതിക വിഷയങ്ങളില്‍ പി ജി യും നേടി. പാഠ്യ  പാഠ്യേതര വിഷയങ്ങളില്‍ ചെറുപ്പം മുതലേ മിടുക്കനായിരുന്നു.  ഉപരി പഠനത്തിന് വേണ്ടി ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തു.

അവിടെ നിന്ന് അസ്ഹരി ബിരുദം കഥസ്ഥമാക്കി. വാഴക്കാട് സ്വദേശിയായ ഡോ. അബ്ദുല്‍ ഹക്കീം അലി അസ്ഹരി. നിലവില്‍ വാലില്ലാപ്പുഴ ഇമാം സാലിം അക്കാദമിയുടെ ഡയറക്ടറാണ്

അനുമോദന യോഗത്തില്‍ സി എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍ ബാഖവി അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ മുസ്തഫ സഖാഫി മരഞ്ചാട്ടി, വൈസ്പ്രസിഡന്റുമാരായ കെ ആലിക്കുട്ടി ഫൈസി, ടി കെ മുഹമ്മദ് ദാരിമി, മുസ്തഫ സഖാഫി സഖാഫി മടവൂര്‍, ടി കെ സൈനുദ്ധീന്‍, എന്‍ പി ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു


ഫോട്ടോ


ഡോ. അബ്ദുല്‍ ഹക്കീം അലി അസ്്ഹരി