ശില്പശാല നടത്തി :-

ചേളന്നൂർ: -ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തും ,പ്രോജക്ട് ഓഫീസ് ( കയർ ) കോഴിക്കോടും സംയുക്തമായി ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക്  പഞ്ചായത്ത് ജനപ്രതിനിധികൾക്കും, ഉദ്യോഗസ്ഥർക്കും ആയി ശില്പശാല സംഘടിപ്പിച്ചു .  ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  സുനിൽകുമാർ കെ പി ഉദ്ഘാടനം ചെയ്യുകയും, ഏറ്റവും കൂടുതൽ കയർ ഭൂവസ്ത്രം വാങ്ങിച്ച ചേളന്നൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കുള്ള ഉപഹാരവും നൽകി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എം ഷാജി അധ്യക്ഷനായി. കൂടുതൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച  പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥർക്കുള്ള ഉപഹാരം ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥർക്ക് ജോയിൻറ് ഡെവലപ്മെന്റ് കമ്മീഷണർ ആൻഡ് ജെപിസി കോഴിക്കോട് . ടിഎം മുഹമ്മദ്  സമർപ്പിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്  ഷിഹാന രാരപ്പൻകണ്ടി, ചേളന്നൂർ പഞ്ചായത്ത് പ്രസിഡൻറ് നൗഷീർ പി പി, കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് . കെ പി ഷീബ ,   എന്നിവർ സംസാരിച്ചു. കയർ ഭൂവസ്ത്രവും, ഉപയോഗവും, സാധ്യതകളും സംബന്ധിച്ച വിഷയത്തിൽ കോഴിക്കോട് കയർ പ്രൊജക്റ്റ് ഓഫീസർ പി ശശികുമാറും ,MGNREGS അസിസ്റ്റൻറ് നോഡൽ ഓഫീസറായ . ശശി ഇ, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് സംബന്ധിച്ച് സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം ,നിർവഹണ തന്ത്രം വിഷയത്തിൽ  ടി എം മുഹമ്മദ് ജയും സംസാരിച്ചു .  പി. ശാലിനി, അസിസ്റ്റൻറ് രജിസ്ട്രാർ, കോഴിക്കോട് കയർ പ്രോജക്ട് ഓഫീസ് സ്വാഗതവും,  ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ എ. ടി. മനോജ് കുമാർ നന്ദിയും പറഞ്ഞു.