ദേശീയ ഗെയിംസിലേക്കുള്ള കേരളത്തിന്റെ ടീമുകളിൽ കെ എസ് ഇ ബിയുടെ താരത്തിളക്കം. 


വനിതാ സീനിയർ ബാസ്കറ്റ് ബോൾ ടീമിൽ കെ എസ് ഇ ബി ടീമിലെ 8 താരങ്ങൾ ഇടം നേടി. മിന്നു, കവിത ജോസ്, ശ്രീകല, നിമ്മി ജോർജ്, അനിഷാ ക്ലീറ്റസ്, നിമ്മി മാത്യു, ജീന പി എസ്, ഗ്രിമ മെർലിൻ, എന്നിവരാണ് കേരള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.


പുരുഷ ബാസ്കറ്റ് ബോൾ ടീമിൽ ജിഷ്ണു, സെജിൻ മാത്യു, ഗ്രിഗോ, നന്ദു, ശരത്, രാഹുൽ ശരത് എന്നിവരും ഫുട്ബോൾ ടീമിൽ നിജോ ഗിൽബെർട്ട്, ഗിഫ്റ്റി ഗ്രേഷ്യസ്, ജെരിറ്റോ, ഹജ്മൽ, വിഗ്നേഷ്, മുഹമ്മദ് പറകോട്ടിൽ, ജോൺ പോൾ (അതിഥി താരം) എന്നിവരുമാണ് മാറ്റുരയ്ക്കുന്നത്. കെ എസ് ഇ ബി മുൻ താരമായ രമേഷ് പി ബിയാണ് കേരള ഫുട്ബോൾ കോച്ച്.


പ്രിയ കായിക താരങ്ങൾക്ക് അഭിനന്ദനങ്ങൾ