ജീവതാളം പഞ്ചായത്ത് തല ശിൽപശാല നടത്തി


നരിക്കുനി ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടി - ജീവതാളം പഞ്ചായത്ത് തല ശിൽപശാല ഗ്രാമപഞ്ചായത്ത് ഹാളിൽ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രിസിഡണ്ട് ശ്രീ സി.കെ. സലീം ഉദ്ഘാടനം ചെയ്തു.

 

വൈസ് പ്രസിഡണ്ട് മിനി പുല്ലംങ്കണ്ടിയുടെ അദ്ധ്യക്ഷത വഹിച്ചു. 


ശിൽപശാലയിൽ മെഡിക്കൽ ഓഫീസർ ഡോ: റൂബി വിഷയാവതരണം നടത്തി പദ്ധതി വിശദീകരണം ഹെൽത്ത് സൂപ്പർവൈസർ എൻ.പ്രഭാകരൻ നിർപ്പിച്ചു.


ബ്ലോക്ക് പഞ്ചായത്ത് വൈ: പ്രസിഡണ്ട് ഷിഹാന രാരപ്പൻ കണ്ടി, വാർഡ് മെമ്പർ ടി.രാജു , പബ്ലിക്ക് ഹെൽത്ത് നഴ്സ് സൂപ്പർവൈസർ ഷീജ, ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൾ നാസർ എന്നിവർ സംസാരിച്ചു. 


ഗ്രാമ പഞ്ചായത്തിലെമുഴുവൻ വാർഡുകളിലും ക്ലസ്റ്റർ രൂപീകരിക്കുകയും 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻആളുകളുടെ വിവര ശേഖരണം നടത്തി ക്യാമ്പുകൾ സംഘടിപ്പിച്ച്  ജീവിത ശൈലി രോഗ സ്ക്രീനിംഗ് പൂർത്തിയാക്കും - ഓരോ ക്ലസ്റ്ററിലും വ്യാഴാമത്തിനടക്കം സൗകര്യങ്ങളേർപ്പെടുത്തി ജീവിത ശൈലി മാറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. 

മൂന്ന് മാസം കഴിഞ്ഞ് വീണ്ടും സ്ക്രീനിംങ്ങ് നടത്തിപ്രവർത്തന പുരോഗതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും. ക്ലസ്റ്റർ തല ഉത്ഘാടനം ഒക്ടോബർ രണ്ടാം തീയതി ഒൻപതാം വാർഡിലെ ശാന്തകുമാർ സാംസ്കാരിക  മന്ദിരത്തിൽ വെച്ച് നടക്കും. 


ശിൽപശാല പരിപാടിക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിം കമ്മറ്റി ചെയർ പേഴ്സൺ ഉമ്മുസൽമ സ്വാഗതവും ജെ.എച്ച്.ഐ. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു


ഗ്രാമപഞ്ചായത്ത് മെമ്പർമാർ , ആശാവർക്കർമാർ , ആരോഗ്യപ്രവർത്തകർ ,ഓരോ വാർഡിൽ നിന്നും തെരഞ്ഞെടുത്ത അഞ്ചു സന്നദ്ധ വളണ്ടിയർമാർ എന്നിവരാണ് ശിൽപ്പശാലയിൽ പങ്കെടുത്തത്