ലഹരി വിരുദ്ധ കാമ്പയിനുമായി ബൈത്തുൽ ഇസ്സ കോളേജ് എൻഎസ്എസ് യൂണിറ്റ്

നരിക്കുനി: 

ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ എൻഎസ്എസ് ദിന വാരാഘോഷത്തിൻ്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മെൻ്റുമായി സഹകരിച്ച്  നടത്തിയ ലഹരി വിരുദ്ധ കാമ്പയിൻ  നരിക്കുനി ഓപ്പൺ സ്റ്റേജ് പരിസരത്ത് പഞ്ചായത്ത് പ്രസിഡൻ്റ് സി  കെ സലീം ഉൽഘാടനം ചെയ്തു.  

കാമ്പയിനിൻ്റെ ഭാഗമായി 

   ടൗണിൽ നടത്തിയ  ലഹരി വിരുദ്ധ ജാഥയിലും  വിദ്യാർത്ഥി ചങ്ങലയിലും നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.  വിദ്യാർത്ഥി പ്രതിനിധി റിഷ്‌ണുജ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഓപ്പൺ സ്റ്റേജിൽ നടത്തിയ ബോധവത്കരണ ക്ലാസ്സിന് ചേളന്നൂർ എക്സൈസ് പ്രിവെൻ്റിവ് ഓഫീസർമാരായ ഷാഫി .വി , ഷബീർ എന്നിവർ നേതൃത്വം നൽകി .  ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജ്  പ്രിൻസിപ്പൽ പ്രൊഫ.എൻ അബ്ദുറഹിമാന് അധ്യക്ഷത വഹിച്ചു.  വൈസ് പ്രിൻസിപ്പൽ കെ.ഷമീർ , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം എ സിദ്ദീഖ്, അസി. പ്രൊഫ. സിദ്ധിഖ് എസ് കെ, തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. 

എൻ എസ് എസ് വോളണ്ടിയർമാരായ അഞ്ജലി , നിയാസ് , നിഹാല , ശ്രീനാഥ് , യദു കൃഷ്ണ , എന്നിവർ ലഹരി വിരുദ്ധ റാലിക്ക് നേതൃത്വം നൽകി.

സ്റ്റുഡൻ്റ്സ് വോളണ്ടിയർ സെക്രട്ടറി മുഹമ്മദ് മഹ്സൂൽ സ്വാഗതവും ഇബ്രാഹിം നന്ദിയും പറഞ്ഞു.