വാഹന അപകടത്തിൽ എളേറ്റിൽ സ്വദേശി മുഹമ്മദ് സ്വാലിഹ് നിര്യാതനായി
07.10.2022
കൊടുവള്ളി: എളേറ്റിൽ വട്ടോളി ചോലയിൽ സ്വദേശി പാലങ്ങാട് മുക്കിടത്തിൽ സുലൈമാന്റെ മകനും പന്നൂർ മുഹമ്മദിയ്യ സെക്കൻററി മദ്രസ അധ്യാപകനുമായ സ്വാലിഹ് (26) വാഹന അപകടത്തിൽ മരണപ്പെട്ടു.
ദേശീയപാതയിൽ മണ്ണിൽകടവിൽ ഇന്നലെ രാത്രി രണ്ട് മണിയോട് കൂടി സ്വാലിഹ് സഞ്ചരിച്ച ബൈക്കും എതിരെ വന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം നടന്നത്.മയ്യിത്ത് നിസ്കാരം ഇന്ന് 7/10/22 വെള്ളിയാഴ്ച വൈകു :- 3 മണിക്ക് ചോലയിൽ മസ്ജിദിലും, 4 മണിക്ക് പാലങ്ങാട് ജുമാ മസ്ജിദിലും നടക്കും.
മൈമൂനയാണ് മാതാവ്. മുഹമ്മദ് നവാസ്, മുഹമ്മദ് ജുനൈദ്, ഫാത്തിമ ഉമൈറ എന്നിവർ സഹോദരങ്ങളാണ്.


0 അഭിപ്രായങ്ങള്‍