മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍ :-
:05.10.2022
ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുന്നതിനിടെ മാമ്പഴം മോഷ്ടിച്ച പൊലീസുകാരന് സസ്പെന്‍ഷന്‍. കാഞ്ഞിരപ്പള്ളിയില്‍ പഴക്കടയില്‍നിന്ന് 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. മാമ്പഴം മോഷ്ടിച്ച പി.എസ്. ഷിഹാബിനെതിരെയാണ് നടപടി. അറുന്നൂറു രൂപ വിലവരുന്ന 10 കിലോ മാമ്പഴമാണ് മോഷ്ടിച്ചത്. ഇടുക്കി എ.ആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനാണ്. ഇടുക്കി ജില്ലാ പൊലീസ് മേധാവിയാണ് നടപടിയെടുത്തത്.
പൊലീസുകാരന്റെ നടപടി സേനയ്ക്ക് തന്നെ അപമാനകരമാണെന്നും, ഒരിക്കലും ഒരു പൊലീസുകാരനില്‍ നിന്നും ഉണ്ടാകാന്‍ പാടില്ലാത്ത പ്രവൃത്തിയാണ് ഉണ്ടായിരിക്കുന്നതെന്നും സസ്‌പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഷിഹാബിനു വേണ്ടി കാഞ്ഞിരപ്പള്ളി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ മാസം 30ന് പുലര്‍ച്ചെ കാഞ്ഞിരപ്പള്ളി ടൗണില്‍ പ്രവര്‍ത്തിക്കുന്ന പഴക്കടയിലാണ് മോഷണം നടന്നത്,

0 അഭിപ്രായങ്ങള്‍