ചരമം:-

പി പി അസ്സയിന്‍ മുസ് ലിയാര്‍

നരിക്കുനി :- വയനാട് കൊളകപ്പാറ ജി യു പി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ പുല്ലാളൂര്‍ പുല്‍പറമ്പില്‍ അസ്സയിന്‍ മുസ്്‌ലിയാര്‍ (75)നിര്യാതനായി.

പുല്ലാളൂര്‍ നശ്അത്തുല്‍ ഇസ്ലാം മദ്‌റസ സെക്രട്ടറി, വാദിബദര്‍ രക്ഷാധികാരി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്ന അദ്ദേഹം ഇയ്യാട്, മച്ചക്കുളം, പറപ്പാറ, മടവൂര്‍ തയ്യില്‍, കൊളകപ്പാറ എന്നിവിടങ്ങളില്‍ മദ്‌റസ അധ്യാപകനായും ,മടവൂര്‍ തയ്യില്‍ എല്‍ പി സ്‌കൂള്‍, ബീനാച്ചി ജി യു പി സ്‌കൂള്‍ എന്നിവിടങ്ങളില്‍ അധ്യാപകനായും സേവനം ചെയ്തിട്ടുണ്ട്. ഭാര്യ : മറിയ,

മക്കള്‍: പി പി എം ബഷീര്‍ (എം ജെ എച്ച് എസ് എസ് എളേറ്റില്‍, എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം) ,പി പി ഷറഫുദ്ദീന്‍ (എ യു പി സ്‌കൂള്‍ വേങ്ങേരി, എസ് വൈ എസ് പുല്ലാളൂര്‍ സര്‍ക്കിള്‍ സെക്രട്ടറി), മുഹമ്മദ് സാദിഖ് (മര്‍കസ് സീ ക്യു ട്രെയ്‌നര്‍) ,മൈമൂന (പ്രേരക് മടവൂര്‍ ഗ്രാമപഞ്ചായത്ത്), സുഹറ, ഹഫ്‌സത്ത്, ഹാജറ.

മരുമക്കള്‍: അടുക്കത്ത് ഹുസൈന്‍ (മടവൂര്‍), കെ എം നാസര്‍ (കാക്കൂര്‍), റസാഖ് (പാലത്ത് ), എം പി മുസ്തഫ (നരിക്കുനി ) (ഡബ്ലിയു എം ഒ സ്‌കൂള്‍ മുട്ടില്‍), നജ്മത്ത് ( ഒടുപാറ )(എ എം എല്‍ പി സ്‌കൂള്‍ പറമ്പത്ത് കാവ്), ഫാരിഷ (ഇയ്യാട് ), സുമി മര്‍ജാന്‍ (വെള്ളമുണ്ട ) ,