ലഹരിക്കെതിരെമനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു.
കണ്ടോത്ത്പാറ നൻമ ജനകീയ സമിതി ഗാന്ധിജയന്തിദിനത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയും പൊതുയോഗവും സംഘടിപ്പിച്ചു. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.എം.ഷാജി പൊതുയോഗം ഉദ്ഘാടനം ചെയ്തു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എം.സുഗുണൻ മുഖ്യപ്രഭാഷണം നടത്തി.
നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലിം, ബ്ലോക്ക് പഞ്ചായത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ.സർജാസ്, കാക്കൂ ഗ്രാമപഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷൻ പി.പി.അബ്ദുൽ ഗഫൂർ ,കാക്കൂർ പോലീസ് സബ് ഇൻസ്പക്ടർ രമേശ് ബാബു, എക്സൈസ് ഓഫീസർ അനിൽകുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സമിതി പ്രസിഡണ്ട് കെ.പി. മായിൻ ഹാജി അധ്യക്ഷത വഹിച്ച ചടങ്ങിൽ കൺവീനർ സി.എം. ഇസ്മായിൽ സ്വാഗതവും ട്രഷറർ ടി.കെ. വികാസ് നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍