ബാലുശ്ശേരി - കോഴിക്കോട് ബസ്സ് ഓപ്പറേറ്റേഴ്സ് കോ-ഓഡിനേഷൻ യോഗം ചേർന്നു :-
13.10.2022
ബാലുശ്ശേരി: നിരന്തരമായി ബസ്സുകൾക്കെതിരെ മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളെ പറ്റിയും, കൂടാതെ വടക്കഞ്ചേരിയിലുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തിൽ പ്രൈവറ്റ് ബസ്സുകൾക്കെതിരെ അധികാരികളിൽ നിന്നുണ്ടായ പരിശോധനയെപ്പറ്റിയും ചർച്ച ചെയ്യുന്നതിനു വേണ്ടി ബാലുശ്ശേരി - കോഴിക്കോട് ബസ്സ് ഓപ്പറേറ്റേഴ്സ് കോ -ഓഡിനേഷൻ കമ്മറ്റി അടിയന്തിര യോഗം ചേർന്നു.
കഴിഞ്ഞ പത്തു വർഷങ്ങൾക്കു മുമ്പ് ബാലുശ്ശേരി - കോഴിക്കോട് റൂട്ടിൽ സർവ്വീസ് നടത്തിവരുന്ന ബസ്സുകൾക്ക് കിലോമീറ്ററിന് 2 മിനിറ്റ് പ്രകാരം 50 മിനുട്ടായിരുന്നു (ബാലുശ്ശേരി - കോഴിക്കോട് ) റണ്ണിംഗ് ടൈം ഉണ്ടായിരുന്നത്. എന്നാൽ ബസ്സുകൾക്ക് D3 സർക്കുലർ പ്രകാരം സമയം മാറ്റി അനുവദിച്ചപ്പോൾ നിലവിൽ 50 മിനിട്ട് എന്നുള്ളത് 1 മണിക്കൂർ ആവുകയും, സ്പീഡ് കുറച്ച് ബസ്സുകൾക്ക് ഈ റൂട്ടിൽ സർവ്വീസ് നടത്താൻ സാധിക്കുകയും ചെയ്തു. കൊറോണ എന്ന മഹാമാരിക്കുശേഷം പ്രൈവറ്റ് വാഹനങ്ങൾ ആളുകൾ സ്വന്തമാക്കിയപ്പോൾ റോഡിൽ തിരക്കു വർദ്ധിക്കുകയും, അങ്ങാടികളിൽ അനധികൃതമായി പാർക്കു ചെയ്യുന്നതിനാലും കൃത്യസമയം പാലിച്ച് സർവ്വീസ് നടത്താൻ സാധിക്കുന്നില്ല എന്ന കാര്യം യോഗം വിലയിരുത്തി. (ഉദാ. ബാലുശ്ശേരി സന്ധ്യാ റോഡ് മുതൽ ബാലുശ്ശേരി മുക്ക്, നന്മണ്ട 13. കാക്കൂർ, ചേളന്നൂർ 3/4 കാരപ്പറമ്പ്, റിലയൻസ് സൂപ്പർ മാർക്കറ്റ് കാരപ്പറമ്പ്, നടക്കാവ് അംബിക ഹോട്ടൽ മുൻപിൽ
സർക്കുലർ പ്രകാരം സർവ്വീസ് തുടങ്ങിയപ്പോൾ ഓരോ സ്ഥലങ്ങളിലും ബസ്സ് പാസ്സ് ചെയ്യേണ്ട സമയം തിട്ടപ്പെടുത്തിയ പ്രകാരമാണ് സർവ്വീസ് നടത്തിവരുന്നത്. കൂടാതെ തിട്ടപ്പെടുത്തിയ സമയത്തിനു തന്നെയാണോ ബസ്സ് സർവ്വീസ് നടത്തുന്നത് എന്ന് പരിശോധിക്കുവാൻ പുറകിൽ പുറപ്പെടുന്ന ബസ്സിലെ ജീവനക്കാരൻ തൊട്ടുമുൻപിലെ ബസ്സിൽ ഉണ്ടായിരുന്നതുമാണ്.
യോഗത്തിൽ സെക്രട്ടറി ബാബു യുനൈറ്റഡ് അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കുകയും വിവിധ അധികാരികൾക്ക് കൈമാറുകയും ചെയ്തു.പ്രസിഡണ്ട് അബ്ദുൾ ലത്തീഫ് കെ വി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ബാബു യുനൈറ്റഡ് സ്വാഗതവും, ട്രഷറർ ടി കെ ഷമീർ നന്ദിയും പറഞ്ഞു,

0 അഭിപ്രായങ്ങള്