അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനം ആചരിച്ചു '
*നരിക്കുനി*: ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ദുരന്ത നിവാരണ ദിനാചരണത്തിന്റെ ഭാഗമായി "ദുരന്തനിവാരണ ബോധവൽക്കരണ ക്ലാസ്സ് " സംഘടിപ്പിച്ചു.
ബൈത്തുൽ ഇസ്സ ആർട്സ് & സയൻസ് കോളേജ് പ്രിൻസിപ്പൽ പ്രഫ : എൻ.അബ്ദുറഹിമാൻ ഉദ്ഘാടനം നിർവഹിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സിദ്ദിഖ് അഹമ്മദ് എസ്.കെ പരിപാടിയിൽ അധ്യക്ഷത വഹിച്ചു സംസാരിച്ചു.നരിക്കുനി ദുരന്ത നിവാരണ സേനാംഗം സനൂപ് ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. വൈസ് പ്രിൻസിപ്പൽ ഷമീർ .കെ.മുന്പ്രോഗ്രാം ഓഫീസർ സിദ്ധീഖ് എം.എ,യൂണിവേഴ്സിറ്റി എൻ എസ് എസ് ജേതാവ് വിപ്ലവദാസ് എവി.എന്നിവർ ആശംസ അർപ്പിച്ചു. വളണ്ടിയർമാരായ അശ്വതി പി, ഐശ്വര്യ പി.സി, അഞ്ജലി.ടി, സൽമാൻ ഫാരിസ്, ഗോപിക, മുഹമ്മദ് സിനാൻ, അമീന കെ.കെ, ഷഹാന,അഭിമന്യു,മുഹമ്മദ് ബഷീർ,റാഹിദ് എം.എ എന്നിവർ നേതൃത്വം നൽകി.


0 അഭിപ്രായങ്ങള്‍