ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി കെ പി സി സി ഗാന്ധി ദര്ശൻ എലത്തൂർ നിയോജകമണ്ഡലം /കാക്കൂർ മണ്ഡലം കമ്മിറ്റി യുടെ സംയുക്ത അഭിമുഖ്യത്തിൽ പുന്നശ്ശേരി അമ്പലമുക്കിൽ മഹാൽമജിയുടെ ചായ ചിത്രത്തിൽ പുഷ്പാർച്ചനയും ഗാന്ധി സ്മൃതി സന്ദേശവും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കോട്ടക്കൽ ഭാസ്കരൻ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. മോഹനൻ ഉത്ഘാടനം ചെ യ്തു. കോൺഗ്രസ് നേതാക്കളായ സ /ശ്രീ അശോകൻ ചെറുപ്പാറ, വി. അബ്ദുൽ ഹമീദ്, രാജൻപാലകുഴിലോഹിതാക്ഷൻ പി. കെ എന്നിവർ ആശംസകൾനേർന്നു. എലത്തൂർ നിയോജക മണ്ഡലം കമ്മിറ്റി അംഗം വി. അബ്ദുൽ അസീസ് സ്വാഗതവും ശ്രീനേഷ് ചത്താങ്ങേരി നന്ദിയും പറഞ്ഞു. പ്രാർത്ഥനയും നടന്നു. കളരിക്കൽ മൂസ, കെ കെ രാധാകൃഷ്ണൻ, ശ്രീനി സി. ടി, ശശി വി. കെ, പ്രഭാകരൻ കാവുംവട്ടം, അഭി മ ന്യു പ്രസാദ് എന്നിവർ പങ്കെടുത്തു.


0 അഭിപ്രായങ്ങള്‍