നരിക്കുനി റൂട്ടിലെ ബസ്സുകൾ കാരുണ്യയാത്ര നടത്തി :-


ഇരു വൃക്കകളും തകരാറിലായ നരിക്കുനിയിലെ പുതുക്കുടി പറമ്പത്ത് രജിലേഷ് എന്ന ചെറുപ്പക്കാരന്റെ  വൃക്ക മാറ്റി വെക്കുന്നതിന് രജിലേഷ് ചികിത്സാ സഹായസമിതിയിലേക്ക് ഫണ്ട് ശേഖരിക്കുന്നതിനും ഈ സഹോദരന്റെ ജീവൻ രക്ഷിക്കുന്നതിനും വേണ്ടി നരിക്കുനി റൂട്ടിലോടുന്ന എൺപതോളം ബസ്സുകൾ കാരുണ്യയാത്ര നടത്തി.


കാരുണ്യയാത്രയുടെ ഫ്ലാഗോഫ് ചെയ്ത് രാവിലെ നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി.കെ. സലീം ഉദ്ഘാടനം ചെയ്തു.

ഇത്രയും ബസ്സുകൾ ഒന്നിച്ച് കാരുണ്യയാത്രക്ക് തയ്യാറായത് സമൂഹത്തിത് വലിയ ഒരു മാതൃകയാണ് എന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.


വൈസ് പ്രസിഡൻറ്മിനി പുല്ലങ്കണ്ടി, സമിതി കൺവ്വീനർ പി സി.ബാബു,  രാമകൃഷ്ണൻ , ഹോംഗാർഡ് രാമകൃഷ്ണൻ ,ഓണേഴ്സിന്റെ പ്രതിനിധികളായ സുൽത്താൻ സലിം,ആബിദ്, പ്രതീപൻ , റഷീദ്, തുടങ്ങിയവരും രജിലേഷ് ചികിത്സാ സഹായ സമിതി അംഗങ്ങളായ രാമകൃഷ്ണൻ , ഹോംഗാർഡ് ദാസൻ ,രാജൻ കൂടാതെ ബസ് തൊഴിലാളികളും മറ്റ് ഓണേഴ്സ് പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു