നാടൻ ഭക്ഷ്യമേളയും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
നരിക്കുനി: -നെടിയനാട് എ യു പി സ്കൂളിൽ പോഷൻ അഭിയാൻ മാസാചരണത്തിന്റെ ഭാഗമായി നാടൻ ഭക്ഷ്യമേളയും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.
നാടൻ ഭക്ഷ്യവിഭവങ്ങൾ ഉപയോഗിച്ച് തയ്യാർ ചെയ്തിട്ടുള്ള പായസം, കടികൾ, ഉപ്പേരി, ഇലക്കറികൾ, കിഴങ്ങ് വർഗ്ഗങ്ങൾ കൊണ്ടുള്ള പുഴുക്ക് തുടങ്ങിയ വിഭവങ്ങൾ ഭക്ഷ്യ മേളയുടെ മാറ്റുകൂട്ടി. വിഭവങ്ങളുടെ വൈവിധ്യവും നിലവാരവും മുൻനിർത്തി മേളയിൽ എത്തിയ വിഭവങ്ങൾക്ക് ഗ്രേഡ് നിർണയിച്ച് നൽകി.
സുരക്ഷിതാഹാരം ആരോഗ്യത്തിന് ആധാരം എന്ന വിഷയത്തിൽ കൊടുവള്ളി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ ശ്രീമതി രേഷ്മ ടി വിഷയാവതരണം നടത്തി.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ കെ സി അബ്ദുൽ മജീദ്,HM ഒ കെ സൽമത്ത്, അമിഞ്ഞാട്ട് അബ്ദുറഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.


0 അഭിപ്രായങ്ങള്‍