കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ടയിൽ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിൽകുമാർ ഉദ്ഘാടനം ചെയ്തു :-
20.10.2022
നന്മണ്ട:കോഴിക്കോട് റവന്യൂ ജില്ലാ ശാസ്ത്ര മേള നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ചേളന്നൂർ ബ്ലാക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. നന്മണ്ട പഞ്ചായത്ത് പ്രസിഡണ്ട് കൃഷ്ണവേണി മാണിക്കോത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നാസർ എസ്റ്റേറ്റ്മുക്ക്(ജില്ലാ പഞ്ചായത്ത് മെമ്പർ), കെ മോഹനൻ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ),ഇ.കെ രാജീവൻ (മെമ്പർ ഗ്രാമപഞ്ചായത്ത്), ഡോ:വിക്രമൻ (മാനേജർ എസ്.എൻ.എസ്.എസ്), ഷംജിത്ത്, ഹരിദാസൻ മാസ്റ്റർ, അബൂബക്കർ സിദ്ധീഖ്, പി.ബിന്ദു, മനോഹരൻ, അനൂപ് കുമാർ ടി, സുരേഷ്.ടി എ, എന്നിവർ സംസാരിച്ചു ,സി മനോജ് കുമാർ സ്വാഗതവും, മുഹമ്മദ് റഷീദ് നന്ദിയും പറഞ്ഞു,
കോഴിക്കോട് റവന്യൂ ജില്ല ശാസ്ത്രോത്സവം ഉദ്ഘാടനം നന്മണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി.സുനിൽകുമാർ നിർവ്വഹിക്കുന്നു.


0 അഭിപ്രായങ്ങള്‍