ലഹരിവിരുദ്ധ റാലിയും ബോധവത്കരണ ക്ലാസും നടത്തി. നരിക്കുനി ഗ്രാമപഞ്ചായത്ത് വാർഡ് 5വട്ടപ്പാറപൊയിലിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണക്ലാസും നടത്തി. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി കെ സലീം ഉദ്ഘാടനം ചെയ്തു പ്രസാദ് എക്‌സൈസ് ഡിപ്പാർട്മെന്റ് ബോധവൽക്കരണക്ലാസ്സ്‌ എടുത്തു ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടിയ സജിഷ കെ പി (സിവിൽ പോലീസ് സീനിയർ ഓഫീസർ കൊടുവള്ളി സ്റ്റേഷൻ )ബിനുമോൾ ടിപി, (ആസാദ്‌ മൂപ്പൻസ് കോളേജിൽ നിന്നും എംബിബിസ് പഠനം പൂർത്തിയാക്കിയ )മിൻഹാജ് (ജില്ലാ റോഡ് സൈക്ലിങ് ഫസ്റ്റ് )തുടങ്ങിയവരെ ആദരിച്ചു. വാർഡ് മെമ്പർ മിനി വി പി പുതിയോത്ത് അധ്യക്ഷത വഹിച്ചു രാമകൃഷ്ണൻ എ കെ സ്വാഗതം പറഞ്ഞു ബിനി അജയൻ നന്ദി പറഞ്ഞു