ജീവതാളം വാർഡ് തല ക്ലസ്റ്റർ വളണ്ടിയർ മാർക്കുള്ള പരിശീലനം നടത്തി
നരിക്കുനി ഗ്രാമപഞ്ചായത്ത് സമ്പൂർണ് സാമൂഹ്യാധിഷ്ഠിത ജീവിത ശൈലീ രോഗപ്രതിരോധ നിയന്ത്രണ പരിപാടി പതിനഞ്ച് വാർഡുകളിലെ യും100 വീതം വീടുകൾ ഉൾകൊളളുന്ന ക്ലസ്റ്ററുകളിൽ നിന്നും തിരഞ്ഞെടുത്ത വളണ്ടിയർമാർക്കുളള പരിശീലനം നരിക്കുനി ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി പുല്ലംങ്കണ്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. സലീം പരിപാടി ഉദ്ഘാടനം ചെയ്തു. മെഡിക്കൽ ഓഫീസർ ഡോ: റൂബി ക്ലസ്റ്റർ പ്രവർത്തന വിശദീകരണം നൽകി. തുടർന്ന് പോഷകാഹാരം എന്നവിഷയത്തിൽ താമരശേരി താലൂക്കാശുപത്രി ഡയറ്റീഷൻ ശ്രുതി ക്ലാസെടുത്തു. വ്യായാമം കാൻസർ എന്നീ വിഷയത്തിൽ നരിക്കുനി CHC ഹെൽത്ത് സൂപ്പർവൈസർ എൻ.പ്രഭാകരൻ ക്ലാസെടുത്തു.
വീടുകളിൽ നിന്നും വിവരശേഖരണം നടത്തുന്ന ഫോം പരിചയപ്പെടുത്തി. സ്റ്റാന്റിം കന്മറ്റി ചെയർമാൻ ജൗഹർ പൂമംഗലം,
വാർഡ് മെമ്പർ രാജു എന്നിവർ സംസാരിച്ചു, ഗ്രാമ പഞ്ചായത്തിലെ 18 വയസ്സിന് മുകളിൽ പ്രായമുള്ള മുഴുവൻആളുകളേയും ക്ലസ്റ്റർ തലത്തിൽ വിവര ശേഖരണം നടത്തി ക്യാമ്പുകൾ സംഘടിപ്പിച്ച് ജീവിത ശൈലി രോഗ സ്ക്രീനിംഗ് പൂർത്തിയാക്കും.
ഓരോ ക്ലസ്റ്ററിലും വ്യായാമത്തിനടക്കം സൗകര്യങ്ങളേർപ്പെടുത്തിജീവിത ശൈലി മാറ്റത്തിനുതകുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിക്കും. മൂന്ന് മാസം കഴിഞ്ഞ് വീണ്ടും സ്ക്രീനിംങ്ങ് നടത്തിപ്രവർത്തന പുരോഗതി വിലയിരുത്തി തുടർ നടപടികൾ സ്വീകരിക്കും.
പരിപാടിക്ക് പഞ്ചായത്ത് ആരോഗ്യസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർ പേഴ്സൺ ഉമ്മു സൽമ സ്വാഗതവും ജെ.എച്ച്.ഐ. ശറഫുദ്ദീൻ നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍