കൊടുവള്ളിയിൽ കാറിടിച്ച് മൂന്നര വയസ്സുകാരി മരണപ്പെട്ടു:


14.10.2022


കൊടുവള്ളി :-നെല്ലാംങ്കണ്ടി മാതാവ് ഓടിച്ച കാറിടിച്ച് വീട്ടുപടിയിൽ ഇരുന്ന് കളിക്കുകയായിരുന്ന മൂന്നര വയസ്സുകാരി മരിച്ചു.


കൊടുവള്ളി നെല്ലാങ്കണ്ടി ആലപ്പുറായിൽ അബ്ദുറഹ്മാന്റെ വീട്ടുമുറ്റത്ത് വെച്ച് മകൾ ലുബ്ന ഫെബിൻ ഓടിച്ച കാറിടിച്ചാണ് മകൾ മറിയം നസീർ മരണപ്പെട്ടത്.


ഈങ്ങാപ്പുഴ പടിഞ്ഞാറെ മലയിൽ റഹ്മത്ത് മൻസിലിൽ നസീറാണ് പിതാവ്. സഹോദരൻ: യാരിസ്.


രാവിലെ 10.30 ഓടെയായിരുന്നു അപകടം.കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം