ലഹരിക്കെതിരെ ബോധവത്ക്കരണം നടത്തി :-

നരിക്കുനി: -ഗവൺമെന്റ്  ഹയർസെക്കണ്ടറി സ്കൂൾ നരിക്കുനിയുടെ ആഭിമുഖ്യത്തിൽ 

ലഹരി വിമുക്ത കേരളം പുതു ലഹരിയിലേക്ക്

 'ലഹരിപദാർത്ഥങ്ങൾ ഉപേക്ഷിക്കൂ ജീവിതത്തിന്റെ പുതു ലഹരികൾ ആഘോഷിക്കൂ' എന്ന മുദ്രാവാക്യത്തോടെ കോഴിക്കോട് ജില്ലാ ഭരണകൂടം എച്ച്എസ്എസ് വിദ്യാർഥികൾക്കായി നടപ്പിലാക്കുന്ന 'പുതുലഹരിയിലേക്ക്' ക്യാമ്പയിന്റെ ഔദ്യോഗികമായ ഉദ്ഘാടനം സ്കൂൾ അസംബ്ലിയിൽ പ്രിൻസിപ്പൽ കെ.കെ അബ്ദുൽ ഗഫൂർ നിർവഹിച്ചു. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെ.ബാലഗോപാലൻ അധ്യക്ഷനായി. ലഹരി വിരുദ്ധ സന്ദേശം കാക്കൂർ SHO അബ്ദുൽസലാം നൽകി, ഒപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ദിയ കെ എന്ന വിദ്യാർത്ഥി അവതരിപ്പിച്ചു. ചടങ്ങിൽ ഇ ഷംഷാദ്,ശശി കുന്നത്ത് എന്നിവർ സംസാരിച്ചു.

 അസംബ്ലിക്ക് ശേഷം എച്ച്എസ്എസ് വിദ്യാർഥികൾക്കായി പുതു ലഹരി  വോട്ടെടുപ്പ്  പൂർത്തിയാക്കി.