നരിക്കുനി ഗ്രാമ പഞ്ചായത്ത് കേരളോത്സവം നവംബർ 19 മുതൽ 27 വരെ :-
നരിക്കുനി:കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നരിക്കുനി ഗ്രാമ പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം നവംബർ 19മുതൽ 27 വരെ നരിക്കുനിയിൽ വെച്ച് നടത്താൻ തീരുമാനിച്ചിരിക്കുന്നു. നരിക്കുനി പഞ്ചായത്തിനു കീഴിലുള്ള 15 നും 40 മദ്ധ്യേ പ്രായമുള്ള യുവതീ യുവാക്കൾക്ക് മത്സരങ്ങളിൽ പങ്കെടുക്കാം. ഇതോടൊപ്പം ദേശീയ യുവജനക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന യുവോത്സവത്തിലും യുവജനങ്ങൾക്ക് പങ്കെടുക്കാം. പ്രായം 15 നും 30 നും മദ്ധ്യേയാണ്. മത്‌സരങ്ങളെക്കുറിച്ച് വിശദമായ നിബണ്ഡനകളും, അപേക്ഷാഫോറവും ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നിന്നും സ്വീകരിക്കാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയ്യതി നവംബർ 17 ന് വൈകീട്ട് 5 മണി വരെ . ഗ്രാമീണ യുവജന ക്ലബുകൾ, വായനശാലകൾ, എന്നിവയ്ക്ക് സവിശേഷ പരിഗണന സംസ്ഥാനതലം വരെ ലഭിക്കുന്നുവെന്നതാണ് ഇത്തവണ കേരളോത്സവത്തിന്റെ പ്രത്യേകത,

0 അഭിപ്രായങ്ങള്‍