വൈദ്യുത പോസ്റ്റില്‍ കൊടി കെട്ടരുതെന്ന മുന്നറിയിപ്പുമായി കെഎസ്‌ഇബി
തിരുവനന്തപുരം :-ലോകകപ്പ് ഫുട്ബോള്‍ മത്സരവുമായി ബന്ധപ്പെട്ട് വൈദ്യുത പോസ്റ്റില്‍ പതാകകളും ,കൊടിയും ,ബോർഡും കെട്ടരുതെന്ന മുന്നറിയിപ്പ് നല്‍കി കെഎസ്‌ഇബി. വൈദ്യുതി ലൈനിനോട് ചേര്‍ന്ന് ഇത്തരത്തില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നത് അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് കെഎസ്‌ഇബി ചൂണ്ടിക്കാട്ടി. ഫുട്ബോള്‍ ആരാധകരുടെ ലോകകപ്പ് അലങ്കാരങ്ങളില്‍ നിന്ന് വൈദ്യുത പോസ്റ്റുകളെ ഒഴിവാക്കണം. ആഘോഷവേളകള്‍ കണ്ണീരില്‍ കുതിരാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നും കെഎസ്‌ഇബി മുന്നറിയിപ്പ് നല്‍കി.
ചില ഭാഗങ്ങളില്‍ വൈദ്യുത ലൈനില്‍ ഫുട്ബോള്‍ ടീമുകളുടെ കൊടിയും ,ബോർഡും കെട്ടിയ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ച് ആണ് കെഎസ്‌ഇബിയുടെ മുന്നറിയിപ്പ്. ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയര്‍ന്നിട്ടുളള ഫ്ലക്സുകള്‍ ഫൈനല്‍ മത്സരം കഴിഞ്ഞാല്‍ മാറ്റണമെന്ന് നേരത്തെ തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി എം.ബി രാജേഷ് പഞ്ചായത്തുകൾക്ക് നിര്‍ദേശം നല്‍കിയിരുന്നു.


0 അഭിപ്രായങ്ങള്‍