വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ


എലത്തൂർ ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം നവംബർ 20 ഞായറാഴ്ച കണ്ടോത്ത് പാറയിൽ.


നരിക്കുനി: വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയത്തെ അടിസ്ഥാനപ്പെടുത്തി എലത്തൂർ ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം ഞായറാഴ്ച രാവിലെ 9:00 മുതൽ വൈകുന്നേരം 6 മണി വരെ കണ്ടോത്ത്പാറ ശബാബ് നഗറിൽ നടക്കും. അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന നരബലി , കൂടോത്രം , മന്ത്രവാദം, ബാധ ഇറക്കൽ, പിശാച് സേവ തുടങ്ങിയവ വ്യാപകമാകുന്ന കേരളീയ പശ്ചാത്തലത്തിൽ ചൂഷണ മുക്തമായ ഏകദൈവ ദർശനം സമൂഹത്തിന് പരിചയപ്പെടുത്തുകയും ലഹരി ഉപയോഗം, ലൈംഗിക അരാചകത്വം, കുടുംബ  ചിദ്രത തുടങ്ങിയവക്കെതിരെ ബോധവൽക്കരണം നടത്തുകയും ആണ് സമ്മേളനത്തിൻറെ ലക്ഷ്യം. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ഒരു നൂറ്റാണ്ട് കാലമായി കേരളത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് മുജാഹിദ് പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. വിദ്യാഭ്യാസ സാംസ്കാരിക സാമൂഹിക മേഖലകളിൽ ഈ പ്രസ്ഥാനം നടത്തിയ നിസ്തുലമായ സേവനങ്ങൾ എന്നും വിലമതിക്കപെടുന്നതാണ് . അന്ധവിശ്വാസങ്ങളും അധാർമികതകളും വ്യാപകമായിക്കൊണ്ടിരിക്കുന്ന കുടുംബത്തിലും സമൂഹത്തിലും വലിയ പ്രതിസന്ധി ഉണ്ടാക്കുന്ന സമകാലിക സാഹചര്യത്തിൽ കേരള ജനതയ്ക്ക് കൃത്യമായ ദിശാബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് KNM മർകസുദ്ദഅവ വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ എന്ന പ്രമേയം കേരളീയ സമൂഹത്തിനു മുന്നിൽ ചർച്ചക്ക് വെച്ചത് . സാമൂഹിക ജീർണതയും സാമ്പത്തിക ചൂഷണങ്ങളും സാമുദായിക ദുരാചാരങ്ങൾ ക്കെതിരെയുള്ള ശക്തമായ ബോധവൽക്കരണം ആണ് എലത്തൂർ ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ ലക്ഷ്യം .

രാവിലെ 9 മണിക്ക് ബഹുമാനപ്പെട്ട ഡോക്ടർ എം കെ മുനീർ MLA ഉദ്ഘാടനം ചെയ്യും. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി എം ഷാജി, ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി നൗഷീർ ,  കെ എൻ എം ജില്ലാ സെക്രട്ടറി ടി പി ഹുസൈൻ കോയ എന്നിവർ അതിഥികളായി പങ്കെടുക്കും. ISM മണ്ഡലം പ്രസിഡണ്ട് വി ഷമീർ , MSM മണ്ഡലം പ്രസിഡണ്ട് ഷമീൽ ആർ, MGM മണ്ഡലം പ്രസിഡണ്ട് ഫാത്തിമ ദിൽഷാദ്, IGM മണ്ഡലം പ്രസിഡണ്ട് നജാ ഫാത്തിമ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കും.

സ്വാഗത സംഘം ചെയർമാൻ അബ്ദുൽ ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിക്കും. 

തുടർന്ന് നടക്കുന്ന പഠന സെഷനിൽ "ഇസ്ലാം വിമോചനത്തിന്റെ നിത്യദർശനം " എന്ന വിഷയം KNM മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി എം ടി മനാഫ് മാസ്റ്റർ വിഷയമവതരിപ്പിക്കും.


"പുതിയ ലോകം, പുതുമയും കരുതലും" എന്ന വിഷയത്തിൽ കേരള പോലീസിലെ രങ്കീഷ് കടവത്ത് ക്ലാസ്സെടുക്കും.


"കുടുംബം നന്മയുടെ പൂമരം" എന്ന വിഷയത്തിൽ മുഹ്സിന പത്തനാപുരം, " തൃപ്തിയോടെ നാഥനിലേക്ക് " എന്ന വിഷയത്തിൽ ബഹുമാന്യ പണ്ഡിതൻ ഇബ്രാഹിം ബുസ്താനി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിക്കും .

KNM മർകസുദ്ദഅവ സംസ്ഥാന സെക്രട്ടറി ഫൈസൽ നന്മണ്ട സമാപന സന്ദേശം നൽകും.

കെ കെ റഫീഖ്, മുഹമ്മദ് യൂനുസ് എന്നിവർ പ്രസംഗിക്കും. 


വിദ്യാർഥികളുടെ കൂട്ടായ്മയായ കിഡ്സ് ഹട്ടിന് ഹാരിസ് തൃക്കളയൂർ, ആരിഫ് പാലത്ത് എന്നിവർ നേതൃത്വം നൽകും. ബസ്മൽ ടി, അർഷക് അമാൻ,റിഷാദ് ബിൻ റഷീദ് , അലിഫായിസ്, അൻഷിദ് പാലത്ത് , ലബീബ് ഇ എം, സിനാൻ ഹുസൈൻ, ശാമിൽ ഇഖ്ബാൽ , അംന എസ്. ആർ എന്നിവർ പ്രസംഗിക്കും. 


ലഹരി വ്യാപനം ശക്തിപ്പെടുന്ന സാഹചര്യത്തിൽ ബോധവൽക്കരണ പ്രവർത്തനത്തിന്റെ ഭാഗമായി സമ്മേളന നഗരിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംഘടിപ്പിക്കും. വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് ശക്തി പകർന്ന ഒട്ടേറെ പുസ്തകങ്ങൾ കൈരളിക്കു സമ്മാനിച്ച യുവത ബുക്ക് ഹൗസ് പുസ്തകമേള സമ്മേളനത്തോടനുബന്ധിച്ച് നടക്കും. സമ്മേളന പ്രചരണത്തിന്റെ ഭാഗമായി നടത്തുന്ന സന്ദേശ പ്രയാണം നവംബർ 19 ശനിയാഴ്ച 8 മണിക്ക് കുമാരസ്വാമി യിൽ നിന്ന് ആരംഭിച്ച്  ചേളന്നൂർ, കാക്കൂർ നന്മണ്ട പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിൽ പ്രഭാഷണങ്ങൾ നടത്തി വൈകിട്ട് സമാപിക്കും. സമ്മേളനം മുഴുവൻ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചാണ് നടത്തപ്പെടുക എന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ പി അബ്ദുൽ ഹമീദ് മാസ്റ്റർ, കൺവീനർ കെ കെ റഫീഖ് , മുഹമ്മദ് യൂനുസ് അബ്ദുൽ ഷുക്കൂർ ,ഷമീർ വി, ഹസ്സൻ തട്ടോത്ത് എന്നിവർ പങ്കെടുത്തു.