കുട്ടമ്പൂരില്‍ നവീകരിച്ച പളളിയും മദ്‌റസയും ഉദ്ഘാടനം.ചെയ്തു


നരിക്കുനി  | കുട്ടമ്പൂരില്‍ നവീകരിച്ച സുന്നി ജുമുഅ മസ്ജിദും പാലങ്ങാട് ഹിദായത്ത് സ്സിബിയാന്‍ മദ്രസ്സ കെട്ടിടവും ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി തങ്ങള്‍  ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മറ്റി ചെയര്‍മാനും മഹല്ല് ഖാസിയുമായ സി മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. മഹല്ല് പ്രസിഡന്റ്  എം അബ്ദുറഹിമാന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സി പി ഷാഫി സഖാഫി ആമുഖ പ്രഭാഷണം നടത്തി.ഫസല്‍ സഖാഫി നരിക്കുനി, ടി എ മുഹമ്മദ് അഹ്‌സനി, റാഫി അഹ്‌സനി കാന്തപുരം, അബ്ദുറഹിമാന്‍ ഹാജി പാലത്ത്, ബീരാന്‍കുട്ടി ഫൈസി, പാവണ്ടൂര്‍ അബ്ദുറഹിമാന്‍ ഹാജി, മുഹമ്മദലി ബാഖവി ബുസ്താനബാദ്,എം ആര്‍ ആലിക്കോയ മാസ്റ്റര്‍, പി വി അഹമ്മദ് കബീര്‍, ഇബ്രാഹിം സഖാഫി പാലങ്ങാട്, ഇബ്രാഹിം സഖാഫി പന്നികോട്ടൂര്‍,വി ഹുസൈന്‍ മുസ്ലിയാര്‍ പുന്നശ്ശേരി, കെ ടി അബ്ദുള്ള സഖാഫി, സയ്യിദ് സിറാജുദ്ദീന്‍ തങ്ങള്‍, കെ പി അബ്ദുല്ലത്തീഫ് മുസ്ലിയാര്‍ പാലങ്ങാട്

, മൂസ്സക്കോയ ബാഖവി, എം കെ അഹമ്മദകോയ മുസ്ലിയാര്‍, ടി കെ എ സിദ്ദീഖ്, എ മുഹമ്മദ് ഇയ്യാട്, യു കെ ഹുസ്സയിന്‍ മാസ്റ്റര്‍, കെ കെ അഷ്‌റഫ് മാസ്റ്റര്‍, കെ കെ അബ്ദുല്‍ മജീദ് മാസ്റ്റര്‍ പ്രസംഗിച്ചു


ഫോട്ടോ


കുട്ടമ്പൂരില്‍ നവീകരിച്ച സുന്നിജുമുഅ മസ്ജിദും മദ്‌റസ കെട്ടിടവും ഉദ്ഘാടനം ചെയ്ത് സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി പ്രസംഗിക്കുന്നു.