മടവൂർ: -മുതിർന്ന കോൺഗ്രസ് നേതാവും, കോഴിക്കോട് ഡി.സി.സി അംഗവുമായിരുന്ന പൈമ്പാലശ്ശേരി കിളിയനാട് വീട്ടിൽ പത്മനാഭൻ ഏറാടി (90) നിര്യാതനായി.നരിക്കുനി എ.യു.പി.സ്കൂൾ റിട്ട. പ്രധാന അധ്യാപകനായിരുന്നു.മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ്, മടവൂർ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്, കെ.എ.പി. ടി. യു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം, കെ.എസ്.എസ്.പി.യു ജില്ലാ പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
പിതാവ്: പരേതനായ നാരായണൻ നായർ. മാതാവ്: കല്യാണി അമ്മ.ഭാര്യ: ദാക്ഷായണി അമ്മ. മക്കൾ: വിജയരാജൻ ( ബിൽഡിംങ് കൺസ്ട്രക്ഷൻ), സതീഷ് കുമാർ (എ.ഇ.ഒ.എ റ ണാകുളം), സുധ (എ.എം.എൽ.പി.എസ് പറമ്പിൽ ബസാർ ). മരുമക്കൾ: പത്മജ (അംഗനവാടി ടീച്ചർ-മടവൂർ), നിഷ (അധ്യാപിക മനത്താനത്ത് എൽ.പി.എസ് കോവൂർ), വൽസൻ (റിട്ട. അധ്യാപകൻ). സഹോദരങ്ങൾ: പത്മാവതി അമ്മ, ദേവകി അമ്മ, ഗംഗാധരൻ (റിട്ട. ഡയറ്റ് വയനാട്), കമലാക്ഷി അമ്മ, പ്രഭാകരൻ (റിട്ട. മടവൂർ സഹകരണ ബാങ്ക്), സദാനന്ദൻ (കെ.എസ്.എസ്.പി.യു ജില്ലാ സെക്രട്ടറി), പരേതയായ ദാക്ഷായണി അമ്മ. സംസ്കാരം (16/11/22) ബുധനാഴ്ച്ച രാവിലെ ഒൻപത് മണിക്ക് വീട്ടുവളപ്പിൽ,


0 അഭിപ്രായങ്ങള്‍