*അഫ്‌ലഹ് അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു
നരിക്കുനി: നെടിയനാട് ബദരിയ യൂത്ത് സ്കൂൾ സജീവ സാന്നിധ്യവും നരിക്കുനി സോൺ എസ് വൈ എസ് സ്വാന്തനം വളണ്ടിയറുമായിരുന്ന അഫ് ലഹ് പുല്ലാളൂർ അനുസ്മരണവും പ്രാർത്ഥനാ സംഗമവും സംഘടിപ്പിച്ചു . വേർപാടിന്റെ നാല്പതാം ദിനത്തിൽ നെടിയനാട് ബദ്‌രിയ്യയിൽ സംഘടിപ്പിച്ച പരിപാടി സയ്യിദ് അബ്ദുസ്വബൂർ ബാഹസൻ അവേലത്തിന്റെ അധ്യക്ഷതയിൽ കേരള ഹജ്ജ് കമ്മിറ്റി ചെയർമാനും ബദരിയ പ്രസിഡണ്ടുമായ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ മുഖ്യ പ്രഭാഷണവും ബദരിയ്യ ജനറൽ സെക്രട്ടറി ഫസൽ സഖാഫി നരിക്കുനി ആമുഖ പ്രഭാഷണവും നടത്തി . പുതുതായി കർമ രംഗത്ത് ഇറങ്ങുന്ന നാൽപത് അംഗ സ്വാന്തനം വളണ്ടിയർമാരെ കേരള മുസ്‌ലിം ജമാഅത്ത് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ പ്രതിജ്ഞ ചൊല്ലി കൊടുത്ത് കൊണ്ട് നാടിനു സമർപ്പിച്ചു. സി എം മുഹമ്മദ് അബൂബക്കർ സഖാഫി, വാരാമ്പറ്റ മുഹിയുദ്ധീൻ മുസ്‌ലിയാർ, ടി കെ മുഹമ്മദ് ദാരിമി, ഇബ്രാഹിം സഖാഫി പാലങ്ങാട് ,നജീബ് സഖാഫി ചെങ്ങോട്ട് പൊയിൽ, മുഹമ്മദ് പുല്ലാളൂർ, പി പി എം ബഷീർ പുല്ലാളൂർ ഒ പി മുഹമ്മദ് മാസ്റ്റർ തുടങ്ങി പ്രമുഖർ സംബന്ധിച്ചു. സമാപന പ്രാർത്ഥനക്ക് സയ്യിദ് സ്വാലിഹ് തുറാബ് അസ്സഖാഫി നേതൃത്വം നൽകി . അൻവർ സ്വാദിഖ് സഖാഫി സ്വാഗതവും മുഹ്സിൻ കാരുകുളങ്ങര നന്ദിയും പറഞ്ഞു


0 അഭിപ്രായങ്ങള്‍