'നരിക്കുനിയിൽ വനിത ഫിറ്റനസ് സെന്റർ ഒരുങ്ങിക്കഴിഞ്ഞു


ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ നൂതന പദ്ധതികളിൽ ഒന്നായ Yes lam പിങ്ക് ഫിറ്റ്നസ് സെന്റർ നവംബർ 17 ന് 2 മണിക്ക് വനിത കമ്മീഷൻ അധ്യക്ഷ  *അഡ്വ: സതി ദേവി* നാടിന് സമർപ്പിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് *കെ.പി.സുനിൽകുമാർ* ചടങ്ങിൽ അധ്യക്ഷത വഹിക്കും.നെല്ലിയേരി താഴത്ത് നരിക്കുനി പഞ്ചായത്ത് പകൽ വീടിനടുത്തുള്ള സാക്ഷരത ഭവനിലാണ് വനിതകൾക്കായുള്ള ജിം ഒരുക്കിയത്. സ്ത്രീകൾക്ക്  ജീവിത ശൈലീ രോഗങ്ങളിൽ നിന്നും രക്ഷനേടുന്നതിനും ശരിയായ വ്യായാമങ്ങളിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനും വേണ്ടിയാണ് നരിക്കുനിയിലും കക്കോടിയിലും ഇത്തരം പിങ്ക് ഫിറ്റനസ് സെന്ററുകൾ തുടങ്ങാൻ ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ തുക വകയിരുത്തിയത്. നവംബർ 17 ന് ശേഷം സൗജന്യ നിരക്കിൽ ഈ കേന്ദ്രത്തിൽ ഫിറ്റ്നസ് സെന്റർ പ്രവർത്തിച്ച് തുടങ്ങും. രണ്ട് കേന്ദ്രങ്ങളിലായി 4 വനിതകൾക്ക് തൊഴിൽ നൽകാനും ഈ പദ്ധതിയിലൂടെ കഴിയും. CDPO നിർവ്വഹണം നടത്തുന്ന ഫിറ്റ്നസ് സെന്റെറിന്റെ നടത്തിപ്പ് ചുമതല നരിക്കുനി ഗ്രാമ പഞ്ചായത്ത് CDS നാണ് . കോഴിക്കോട് ജില്ലയിൽ ആദ്യമായാണ് ഒരു ബ്ലോക്ക് പഞ്ചായത്ത് വനിതകൾക്ക് മാത്രമായി ഇത്തരം *പിങ്ക് ഫിറ്റ്നസ് സെന്റർ* ആരംഭിക്കുന്നത്.