ലഹരിക്കെതിരെ മനുഷ്യ ചങ്ങല -

 മടവൂർ :-സിഐടിയു കക്കോടി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മടവൂർ പൈമ്പാലുശേരി അങ്ങാടിയിൽ ലഹരിയുടെ മാരക വിപത്തിനെതിരായിതൊഴിലാളികളുടേയും, ബഹുജനങ്ങളുടെയും നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തുകൊണ്ട് മനുഷ്യച്ചങ്ങല തീർത്തു, ലഹരിക്കെതിരെ തൊഴിലാളികൾ ജാഗ്രത പാലിക്കുകയും, തൊഴിലിടങ്ങളിൽ ലഹരി മുക്തമാക്കുകയും, ജീവിതമാണ് ലഹരി എന്നും ലഹരിക്കെതിരെ ബോധവൽക്കരണവും മറ്റു പ്രായോഗിക നടപടികളും സ്വീകരിക്കുമെന്നും തൊഴിലാളികൾ പ്രതിജ്ഞ ചെയ്തു, പരിപാടി സിപിഐഎം ജില്ലാ കമ്മിറ്റി അംഗം.കെ.എം. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ  സെക്രട്ടറി വി മുകുന്ദൻ അധ്യക്ഷനായിരുന്നു ,എ പി നെസ്തർ സ്വാഗതവും, ഏരിയ  പ്രസിഡന്റ് ടി ശശിധരൻ നന്ദിയും രേഖപ്പെടുത്തി ,