ടെറസിൽ നിന്ന് കിണറിൽ വീണ് പരിക്കേറ്റ യുവാവ് മരണപ്പെട്ടു


:24.11.2022


നരിക്കുനി :-പാറന്നൂർ പുൽപ്പറമ്പിൽ താമസിക്കും കൊല്ലരക്കൽ നൗഷാദ്(39) അന്തരിച്ചു ,

ബുധനാഴ്ച വീട് വൃത്തിയാക്കുന്നതിനിടെ വീടിന്റെ ടെറസിൽ നിന്ന്  കാൽവഴുതി കിണറിൽ വീണ് ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ  ചികിത്സയിലായിരുന്നു,

ഇന്ന്  പുലർച്ചയോടെയാണ് മരണം സംഭവിച്ചത് ,കഴിഞ്ഞ ദിവസം ഖത്തറിൽ നിന്നും നാട്ടിലെത്തിയതാണ് ,ഖത്തർ കെഎംസിസി നരിക്കുനി പഞ്ചായത്ത് മെമ്പർ ആയിരുന്നു, ഭാര്യ :- മാജിദ ,മക്കൾ:- നജാ ഫാത്തിമ ,അഹമ്മദ് അൻഷാൻ(ഇരുവരും മുട്ടാഞ്ചേരി ഹസനിയ എ യു പി സ്ക്കൂൾ വിദ്യാർത്ഥികൾ) ,

പിതാവ്: അബ്ദുൾ ലത്തീഫ് (അടിവാരം) ,

മാതാവ്: കൊല്ലരക്കൽ ഖദീജ, സഹോദരങ്ങൾ:- സുബൈർ ( കച്ചവടം ,വടേക്കണ്ടിത്താഴം) ,ജാബിർ ,റഫീന ,റൈഹാനത്ത് ,സീനത്ത് ,

മയ്യത്ത് നമസ്കാരം ഇന്ന് (24/11/22) ഉച്ചയ്ക്ക്  3 മണിക്ക് പാറന്നൂർ ജുമാമസ്ജിദിൽ നടക്കും..