കേരള സ്കൂൾ പാഠ്യ പദ്ധതി പരിഷ്കരിക്കുന്നതിന്റെ ഭാഗമായി പിസി പാലം എയുപി സ്കൂളിൽ പാഠ്യ പദ്ധതി പരിഷ്കരണ ജനകീയ ചർച്ച സംഘടിപ്പിച്ചു.വാർഡ് മെമ്പർ സിസി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഷൈജു കൊന്നാടി അധ്യക്ഷത വഹിച്ചു..ഹെഡ്മാസ്റ്റർ ബിനോയ് മാസ്റ്റർ സ്വാഗതം പറഞ്ഞു.. ജനകീയ ചർച്ചയിൽ എസ്. ആർ ജി കൺവീനർ സീനത്ത് ടീച്ചർ വിഷയാവതരണം നടത്തി..


 പാഠ്യ പദ്ധതിയെ സംബന്ധിച്ചുള്ള പൊതുസമൂഹത്തിന്റെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ജനകീയ ചർച്ച സംഘടിപ്പിച്ചത്. 26 ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ച നടത്തിയത്..അധ്യാപകർ ഗ്രൂപ്പ് ചർച്ചകൾക്ക് നേതൃത്വം നൽകി.ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രഞ്ജിത്ത് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.