ലഹരി മുക്തി സെമിനാർ സംഘടിപ്പിച്ചു :-

നരിക്കുനി .

ബൈത്തുൽ ഇസ്സ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ലഹരി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. നരിക്കുനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. സലീം സെമിനാർ ഉത്ഘാടനം ചെയ്തു . നരിക്കുനി പഞ്ചായത്തു ലഹരി മുക്തി സമിതി കൺവീനർ ശ്രീ. മുഹ്സിൻ വിഷയാവതരണം നടത്തി. ബൈത്തുൽ ഇസ്സ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. എൻ അബ്ദുറഹിമാൻ, ബൈത്തുൽ ഇസ്സ പ്രസിഡന്റ്‌ ജനാബ്. മൊയ്തീൻകുട്ടി ഹാജി, സെക്രട്ടറി മുഹമ്മദ്‌ അഹ്സനി, പി ടി എ വൈസ് പ്രസിഡന്റ്‌ യൂസഫ്,വൈസ് പ്രിൻസിപ്പൽ ഷമീർ കെ,പി ടി എ സെക്രട്ടറി ശ്രീ ജഗദീശ്ശൻ, സ്റ്റാഫ് സെക്രട്ടറി ശ്രീ സുരേഷ് എം, പ്രൊഫ. സി ടി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.