നരിക്കുനിയിൽ തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണം:- 

നരിക്കുനി :നരിക്കുനിയിൽ തെരുവ് കച്ചവടക്കാരെ നിയന്ത്രിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി നരിക്കുനി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു  .പ്രസിഡണ്ട് :സി. മോഹനന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം സമിതി ജില്ലാ വൈസ് പ്രസിഡണ്ട് ഗഫൂർ രാജധാനി ഉദ്ഘാടനം ചെയ്തു, സെക്രട്ടറി,സിദ്ദിഖ് കടന്നലോട്ട് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട്  

കെ എം റഫീഖ് ,മേഖലാ സെക്രട്ടറി സതീശൻ ,ബാബു,

അൻവർ സാദിഖ് എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി അൻവർ സാദിഖ് (പ്രസിഡൻറ് ), പ്രേമരാജൻ (വൈസ് പ്രസിഡന്റ്), സിദ്ദിഖ് കടന്നലോട്ട് (സെക്രട്ടറി) , ഷഫീഖ് (ജോ : സെക്രട്ടറി) ,ഷരീഫ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.