കുട്ടികൾക്ക് ഇനി പ്രാദേശിക ചരിത്രം എഴുതാം

വിദ്യാലയങ്ങളിൽ പാദമുദ്രകൾ പദ്ധതി

 ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ എട്ട്, ഒൻപത് . ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രാദേശിക ചരിത്ര രചനകൾ നടത്തുന്നതിന് അവസരം ഒരുക്കുന്നതിന്" പാദമുദ്രകൾ' എന്ന പദ്ധതിയുമായി സമഗ്ര ശിക്ഷാ കേരളം. പ്രാദേശിക ചരിത്രത്തിന്റ പ്രാധാന്യവും പ്രത്യേകതകളും രചനയുടെയും വിലയിരുത്തലിന്റെയും രീതിശാസ്ത്രവും സൂചനകളും പരിചയപ്പെടുത്തി

കുട്ടികൾക്ക് ചരിത്ര പഠനം എളുപ്പവും ആസ്വാദ്യകരവും സർഗാത്മകവുമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രദേശങ്ങളുടെ ചരിത്രം, വൃക്തികൾ,സംഭവങ്ങൾ എന്നിവ ഉൾപ്പെടെ ഗവേഷണാത്മകമായ രീതിയിൽ കണ്ടെത്തുകയും പഠിക്കുകയും ചെയ്യുന്നതിന് ഈ പദ്ധതിയിലൂടെ അവസരമൊരുക്കും. പദ്ധതിയുടെ ഭാഗമായി വിവര ശേഖരണങ്ങൾ നടത്തുന്നതിനായി ബി.ആർ .സി . തലത്തിലും സ്കൂൾ തലത്തിലും ' കാരണവർ കൂട്ടങ്ങൾ' സംഘടിപിക്കുകയും തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്കായി ശില്പശാല കളും ക്യാമ്പുകളും പരിശീലന പരിപാടികളും നടത്തുകയും ചെയ്യും. സ്ക്കൂൾ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ തലത്തിലും പ്രത്യേക പരിശീലന ക്യാമ്പുകളും സംഘടിപ്പിക്കും. ജില്ലയിലെ മികച്ച രചനകൾ സംസ്ഥാന തലത്തിൽ വിലയിരുത്തുകയും തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് സംസ്ഥാന തല ശില്പശാല കളിലും പരിശീലനങ്ങളിലുo പങ്കെടുക്കാൻ അവസരം ലഭിക്കുകയും ചെയ്യും.

ശിൽപശാല ചേളന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി നൗഷീർ ഉദ്ഘാടനം ചെയ്തു. കോടിക്കോട് ഡി.പി. ഒ . പ്രമോദ് മാസ് റ്റർ മൂടാടി, ചേളന്നൂർ ബി പി സി.ഡോ. അഭിലാഷ് കുമാർ , ബി ആർ സി ട്രൈയ്നർ എം.ഷാജി എന്നിവർ സംസാരിച്ചു.

റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങളായ എം.സി. മുനീർ .എ.അഭിജിത്ത് എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി