കൊടുവള്ളി സബ് ജില്ലാ കലോത്സവം നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കൾ 


നരിക്കുനി :  വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന കൊടുവള്ളി സബ്ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ 265 പോയൻ്റോടെ നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ കിരീടം നിലനിർത്തി. രണ്ടാമത് എത്തിയ ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂളിനെ 23 പോയിന്റുകൾക്ക് ബഹുദൂരം പിന്നിലാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. 2012 നു ശേഷം നരിക്കുനി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം തവണയാണ് കിരീടം നിലനിർത്തുന്നത്. 48 എ ഗ്രേഡുകളും 8 ബി ഗ്രേഡുകളും ഒരു സി ഗ്രേഡും കരസ്ഥമാക്കിയാണ് ഈ നേട്ടം കൈവരിച്ചത്. ആകെയുള്ള 80 ഇനങ്ങളിൽ 59 എണ്ണത്തിലും മത്സരാർത്ഥികളെ കണ്ടെത്താനായത് സ്കൂളിന്റെ കലാരംഗത്തെ മികവിന് ഉദാഹരണമാണ്.

ഹൈ സ്കൂൾ വിഭാഗം സംസ്കൃത കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഹൈ സ്കൂൾ ജനറൽ വിഭാഗത്തിൽ  മൂന്നാം സ്ഥാനവും നരിക്കുനി ഹയർസെക്കൻഡറി സ്കൂൾ നേടി.


പ്രവൃത്തി പരിചയമേള, ശാസ്ത്രമേള, സാമൂഹ്യ ശാസ്ത്രമേള ,എന്നീ മേളകളിലും തിളക്കമാർന്ന വിജയം നേടി ഒട്ടേറെ ഇനങ്ങളിൽ കുട്ടികളെ സംസ്ഥാനതല മത്സരത്തിലെത്തിക്കാൻ കഴിഞ്ഞിട്ടുണ്ട് .