പട്ടാമ്പിയില്‍ ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു

▂▂▂▂▂▂▂▂▂▂▂▂▂▂▂▂



ലൈന്‍മാന്‍ ഷോക്കേറ്റു മരിച്ചു. വെള്ളിയാഴ്ച (4/11/22) രാവിലെ  പതിനൊന്നോടെയാണ് അപകടം. ഓങ്ങല്ലൂര്‍ ഇലക്ട്രീക്കല്‍ സെക്ഷനിലെ ലൈന്‍മാനായ ആലത്തൂര്‍ പഴമ്പാലക്കോട് അലിങ്ങല്‍ വീട്ടില്‍ പ്രമോദ് (39) ആണ് മരിച്ചത്. കാരക്കാട് റോഡില്‍ പാറപ്പുറത്തിന് സമീപം പൊട്ടിവീണ വൈദ്യുതി ലൈന്‍ പോസ്റ്റിനു മുകളില്‍കയറി കെട്ടുന്നതിനിടയിലാണ് ഷോക്കേറ്റത്.


 ഗുരുതരമായി ഷോക്കേറ്റ പ്രമോദിനെ പട്ടാമ്പിയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. കെ എസ് ഇ ബി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സി ഐ ടി യു പട്ടാമ്പി ഡിവിഷന്‍ കമ്മിറ്റി അംഗമാണ്.