ദേശീയ എൻ സി സി ദിനം അത്താണിയോടൊപ്പം.

➖➖➖➖➖➖➖➖➖➖

മടവൂർ :ചക്കാലക്കൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ സി സി കേഡറ്റ്സ് ഈ വർഷത്തെ ദേശീയ എൻ സി സി ദിനം നരിക്കുനി അത്താണിയിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ചു.

എല്ലാ വർഷവും നവംബർ മാസത്തെ 4ാമത്തെ ഞായറാഴ്ചയാണ് ഈ ദിനം ആചരിക്കാറുള്ളത്. വിവിധ കലാപരിപാടികളും പ്രവർത്തനങ്ങളും ഇത്തവണ ആരോരുമില്ലാത്തവർക്ക് അത്താണിയായ നരിക്കുനിയിലെ ഈ സ്ഥാപനത്തിലുള്ളവരുടെ കൂടെ ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. വളരെ വർണാഭമായ പരിപാടികളോടുകൂടി കേഡറ്റ്സ് അത്താണിയെ മനോഹരമാക്കി. നിറഞ്ഞ മനസ്സോടെ അവരും വിദ്യാർത്ഥികളെ വരവേറ്റു. കുട്ടികൾ സമാഹരിച്ച തുക മറ്റു വരുമാനമാർഗ്ഗം ഇല്ലാത്ത അവർക്ക് സമ്മാനിച്ചു. വിദ്യാർഥികളുടെ കൂടെ അവരുടെ എൻ സി സി എ എൻ ഒ ഖലീൽ, യാസ്മിൻ എന്നിവർ സന്നിഹിതരായി.