നരിക്കുനിയിൽ നടന്ന അഖില കേരള വടംവലി മത്സരം നാടിന്നുത്സവമായി.

 നരിക്കുനി:

ലഹരിക്കെതിരെ ജനകീയ കവചം എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ നരിക്കുനി മേഖലാ കമ്മിറ്റി സംഘടിപ്പിച്ച അഖിലകേരള വടംവലി മത്സരം നാടിന്നുത്സവമായി. ആയിരക്കണക്കിന് പേർ ഒഴുകിയെത്തിയ നരിക്കുനി പടനിലം റോഡിലെ ഗ്രൗണ്ടിൽ വച്ച് നടന്ന വടംവലി മത്സരം ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സനോജ് ഉദ്ഘാടനം ചെയ്തു.കെ മിഥിലേഷ് അദ്ധ്യക്ഷനായിരുന്നു ,


പ്രസ്തുത ചടങ്ങിൽ ഡോക്ടർ കെ കെ അർഷിദ ,രാഹുൽ തുടങ്ങിയവർക്ക് സ്വീകരണം നൽകി.

28 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ കാറ്റലിസ്റ്റ് മെഡിക്കൽ എൻജിനീയറിങ് ആൻഡ് എൻട്രൻസ് കോച്ചിംഗ് സെൻറർ സ്പോൺസർ ചെയ്ത പതിനായിരം രൂപയും പി കെ സുനിൽകുമാർ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിയും കരസ്ഥമാക്കി ഹായ് ഫ്രണ്ട്സ് കാലിക്കറ്റ് ചാമ്പ്യന്മാരായി.


ചെമ്പൻസ് ചെങ്കൽ സർവീസ് ചെമ്പക്കുന്ന് സ്പോൺസർ ചെയ്ത ട്രോഫിയും റോയൽ മെട്രോ ഫർണിച്ചർ പാലോളിതാഴം സ്പോൺസർ ചെയ്ത 7000 രൂപയും അടങ്ങുന്ന രണ്ടാം സമ്മാനം GKS ഗോതമ്പ് റോഡ് കരസ്ഥമാക്കി.


മൂന്നാം സമ്മാനമായ കിവി ഐസ്ക്രീം രാംപൊയിൽ നൽകിയ 5000 രൂപയും ട്രോഫിയും ജൂനിയർ പാസ്കോ പെരുവള്ളിയും നാലാം സമ്മാനം സി എം റാഹത്ത് ഹോട്ടൽ നൽകിയ 4000 രൂപയും ട്രോഫിയും കരസ്ഥമാക്കി വി സി എഫ് വാഴൂരും വിജയികളായി.പതിനാറ് വരെ സ്ഥാനക്കാർ സമ്മാനം നൽകി.വിജയികൾക്ക് സിപിഐഎം കക്കോടി ഏരിയ കമ്മിറ്റി അംഗം വിസി ഷനോജ്, കെകെ മിഥിലേഷ് ഹാരിസ് പി പി , തുടങ്ങിയവർ പുരസ്കാരം നൽകി.