കാമ്പ്രത്ത് കുന്ന് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു.
മടവൂർ :-. മടവൂർ ഗ്രാമപഞ്ചായത്തിലെ കാമ്പുറത്ത് കുന്ന് കുടിവെള്ള പദ്ധതി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉത്ഘാടനം ചെയ്തു. പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കോർപ്പസ് ഫണ്ടിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. 35 കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. വാർഡ് മെമ്പർ പി കെ ഇ. ചന്ദ്രൻ സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അടുക്കത്ത് രാഘവൻ അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബുഷറ പൂളോട്ടുമ്മൽ, ഫെബിന അബ്ദുൽ അസീസ്, ഷൈനി തായാട്ട്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിൽനാ ഷിജു, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ ഇ.എം. വാസുദേവൻ,
കെ.ജുറൈജ്,
സിബി. നിഖിത, പുറ്റാൾ മുഹമ്മദ്, പ്രജീന അരീക്കൽ, എം.പി. ബാബു ട്രൈബൽ എക്സ്സ്ടെൻഷൻ ഓഫീസർ ,എസ്. സലീഷ്,
കെ കെ. ശ്യാമള,
എ..പി. നസ്തർ,
വിസി. റിയാസ്ഖാൻ,
കെ. രാമചന്ദ്രൻ, ബഷീർ മില്ലത്ത്, എ. വിജയൻ, പികെ. അനിൽ കുമാർ,
വി സുരേന്ദ്രൻ എന്നിവർ സംസാരിച്ചു


0 അഭിപ്രായങ്ങള്‍