കെ ഫോൺ നരിക്കുനി ഒൻപതാം വാർഡ് പരിഗണിക്കണം:

നരിക്കുനി: -എല്ലാവർക്കും ഇന്റർനെറ്റ്‌ ലഭ്യത ഉറപ്പുവരുത്തുന്ന ഇടതുപക്ഷ സർക്കാരിന്റെ സംരംഭമായ കെ-ഫോൺ  ഇന്റർനെറ്റ്‌ കണക്‌ഷൻ വീടുകളിലേക്ക്‌ എത്തുന്നു. ആദ്യഘട്ടത്തിലെ 14,000 കുടുംബത്തിന്റെ പട്ടിക തയ്യാറാക്കാൻ തദ്ദേശസ്ഥാപനങ്ങളോട്‌ നിർദേശിച്ച്‌ എൽഡിഎഫ് സർക്കാർ ഉത്തരവിറക്കി. 140  മണ്ഡലത്തിൽനിന്നും ദാരിദ്ര്യരേഖയ്‌ക്കുതാഴെയുള്ള 100 വീതം കുടുംബത്തെ തെരഞ്ഞെടുക്കും. കെ-ഫോൺ പോയിന്റ്‌ ഓഫ്‌ പ്രസൻസുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ്‌ പരിഗണിക്കുക. പട്ടികജാതി വിഭാഗങ്ങൾക്ക്‌ 10 ശതമാനവും ,പട്ടിക വർഗ വിഭാഗങ്ങൾക്ക്‌ മൂന്നു ശതമാനവും മുൻഗണനയുണ്ട്‌. അത് കൊണ്ട് നരിക്കുനി പഞ്ചായത്തിലെ ഒൻപതാം വാർഡ്  ബിപിഎൽ ,പട്ടികജാതി-പട്ടിക വർഗ്ഗ കുടുംബങ്ങൾ കൂടുതലും ,വിദ്യാഭ്യാസ പരമായി മുന്നിട്ട് നിൽക്കുന്ന പ്രദേശവുമാണ് ,ആയതിനാൽ പ്രദേശത്തെ പരിഗണിക്കണെന്ന് സി പി ഐ (എം) വടേക്കണ്ടിത്താഴം ബ്രാഞ്ച് ആവശ്യപ്പെടുകയും ,നരിക്കുനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകുകയും ചെയ്തു ,യോഗത്തിൽ പി വിജയൻ മാസ്റ്റർ അദ്ധ്യക്ഷനായിരുന്നു ,ടി പി ബാലൻ ,പി എം വിജയൻ തുടങ്ങിയവർ സംസാരിച്ചു ,