ബസ്സിൽ നിന്ന് തെറിച്ച് വീണ് വീട്ടമ്മ മരിച്ചു:


29.11.2022


നരിക്കുനി :

ബസ്സിൽ നിന്നും തെറിച്ച് വീണ് വീട്ടമ്മ മരിച്ചു.  നെല്ല്യേരിത്താഴം കുമ്പിളിയൻ പാറയിൽ  വാടകവീട്ടിൽ താമസിക്കുന്ന ഉഷ (53) ആണ് മരണപ്പെട്ടത്.


ഹരിത കർമ്മസേനയിൽ കണ്ണാടിക്കൽ ഭാഗത്ത് ജോലിക്ക് പോകുന്നതിനിടയിലാണ് അപകടം നടന്നത്  ,

ആയുർവേദ തെറാപ്പിസ്റ്റുമാണ് ഉഷ. തൊട്ടടുത്ത സ്റ്റോപ്പിൽ നിന്നും കയറിയ ഉഷ  അടുത്ത 

നെല്ല്യേരിത്താഴം

 വളവിൽ  വെച്ചാണ് ബസ്സിൽ നിന്നും തെറിച്ച് വീണ് അപകടമുണ്ടായത്. പന്നിയങ്കര തിരുവണ്ണൂർ ഗീതാ നിവാസിൽ ഉഷ യാ ണ് മരണപ്പെട്ടത് ,

താമരശ്ശേരിയിൽ നിന്നും നരിക്കുനി വഴി കോഴിക്കോട്ടേക്ക് പോകുന്ന അലങ്കാർ ബസ്സിൽനിന്നും തെറിച്ച്  വീഴുകയായിരുന്നു..

ഇന്ന് (29/11/22) ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ് സംഭവം. പരിക്കേറ്റ ഉടനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, സംസ്ക്കാരം 30/11/22 ബുധനാഴ്ച രാവിലെ 8 മണിക്ക് വെസ്റ്റ്ഹിൽ സ്മശാനത്തിൽ നടക്കും ,

ഭർത്താവ്: സനിൽകുമാർ ,മക്കൾ:-വിഷ്ണു (എയർട്ടെൽ മാനേജർ ,കുറ്റിക്കാട്ടൂർ) ,വിനു (ഫ്രീലാൻസ് എഡിറ്റർ ,കൊച്ചി) ,മരുമകൾ:-ആദിത്യ ( കുന്ദമംഗലം)