ലഹരിക്കെതിര ഗോള്‍ ചലഞ്ചും സൗഹൃദ ഫുട്ബോള്‍ മത്സരവും


പന്നൂര്‍: ലോകകപ്പ് ഫുട്ബോളിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പന്നൂര്‍ വെസ്റ്റ് എ.എം.എല്‍ പി സ്കൂളിന്റെ നേതൃത്വത്തില്‍ സൗഹൃദ ഫുട്ബോള്‍ മത്സരവും,സര്‍ക്കാറിന്റെ ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി ലഹരിക്കെതിരെ ഗോള്‍ ചലഞ്ചും സംഘടിപ്പിച്ചു. ലോകകപ്പ് ആവേശത്തില്‍ ഫുട്ബോള്‍ ആണ് ലഹരി എന്ന സന്ദേശമുയര്‍ത്തി കുട്ടികള്‍ വിവിധ ടീമുകളുടെ ജഴ്സിയും അണിഞ്ഞാണ് ഫുട്ബോള്‍ മാച്ചിനെത്തിയത്.ലഹരിക്കെതിരെ ഗോള്‍ ചലഞ്ചില്‍ മുഴുവന്‍ കുട്ടികളും അധ്യാപകരും പിടിഎ ഭാരവാഹികളും രക്ഷിതാക്കളും പങ്കാളികളായി.

പരിപാടി വാര്‍ഡ് മെമ്പര്‍ ശ്രീമതി വഹീദ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് സതീഷ് കുമാർ, വൈസ് പ്രസിഡണ്ട് നിസാർ മലയിൽ, പ്രധാന അധ്യാപിക റുഖിയ ടീച്ചര്‍,അധ്യാപകരായ എ.പി റഹ്മത്ത് ബീവി,എം സലീന,ഇ.കെ ഷംന,പി.പി മുഹമ്മദ് ഫായിസ്,മുഹമ്മദ് സഈദ് ,എം.കെ അബ്ദുറഹ്മാന്‍,ഹഫ്സ,അന്‍സിന,ആയിഷ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.