ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട 17-കാരിയായ വിദ്യാര്‍ത്ഥിനിയെ ചെന്നൈയിലെ ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിച്ചു; 19-കാരന്‍ അറസ്റ്റില്‍
കോഴിക്കോട്: പതിനേഴുകാരിയായ വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കര മേലെകരിഞ്ഞവിള എസ്.എം.ആഷിഷ് എന്ന 19-കാരണാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസിന്റെ പിടിയിലായത്. ഇന്‍സ്റ്റഗ്രാംവഴി പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ ചെന്നൈയില്‍ കൊണ്ടുപോയി ലോഡ്ജില്‍ എത്തിച്ചു പീഡിപ്പിക്കുകയായിരുന്നു. തമിഴ്നാട്ടിലെ ചെങ്കല്‍പേട്ടിനടുത്ത് മരമലൈനഗറിലെ സ്വകാര്യസ്ഥാപനത്തില്‍ ജോലി ചെയ്തുവരുകയാണ് യുവാവ്. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് യുവതിയെ വിനോദയാത്രയ്ക്ക് ക്ഷണിച്ച് അങ്ങോട്ടേക്കെത്തിക്കുകയായിരുന്നു.
പീഡിപ്പിച്ചശേഷം കോഴിക്കോട്ടേക്ക് തീവണ്ടിയില്‍ തിരിച്ചയക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണര്‍ കെ. സുദര്‍ശന്‍, മെഡിക്കല്‍ കോളേജ് എസ്.ഐ. ഷാജു വര്‍ഗീസ്, എ.എസ്.ഐ.മാരായ ബി. ബിവീഷ്, എ. രാജേഷ്, സിവില്‍ പോലീസ് ഓഫീസര്‍ ഇ.കെ. അനൂപ് ലാല്‍ എന്നിവരടങ്ങിയ പോലീസ് സംഘം ഞായറാഴ്ച തമിഴ്നാട്ടിലെത്തിയാണ് ഇയാളെ അറസ്റ്റുചെയ്തത്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,


0 അഭിപ്രായങ്ങള്‍