പുതുവത്സര സമ്മാനവുമായി ഇന്ന് കൂട്ടിയത് സിലിണ്ടറിന് 25 രൂപ -


01.01.2023


ന്യൂഡൽഹി: ഇന്ത്യക്കാർക്ക് പുതുവത്സര സമ്മാനവുമായി എണ്ണക്കമ്പനികൾ. വാണിജ്യ സിലിണ്ടറിന് ഇന്ന് 25 രൂപ കൂട്ടി.


19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡൽഹിയിൽ 1,768 രൂപയായി ഉയർന്നു. മുംബൈയിൽ 1,721 രൂപയാണ് വില. കൊൽക്കത്തയിൽ സിലിണ്ടറൊന്നിന് 1,870 രൂപയും ചെന്നൈയിൽ 1,971 രൂപയും നൽകണം.


പാചകവാതക വില വർധിപ്പിച്ചതോടെ ഇതിനനുസരിച്ച് ഹോട്ടൽ ഭക്ഷണവിലയും ഉയർന്നേക്കും. അതേസമയം, ഗാർഹിക പാചകവാതകത്തിന്റെ വില ഇതുവരെ ഉയർത്തിയിട്ടില്ല. നിലവിലുള്ള വില തന്നെയാണ് ഗാർഹിക പാചകവാതകത്തിനുള്ളത് ,