സഹായഹസ്തം പദ്ധതി; അപേക്ഷ തീയതി നീട്ടി-


 സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിധവകള്‍ക്ക് സ്വയം തൊഴില്‍ ചെയ്ത് വരുമാനമാര്‍ഗം കണ്ടെത്തുന്നതിന് വനിതാ ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന സഹായഹസ്തം പദ്ധതിയുടെ അപേക്ഷ തീയതി നീട്ടി. 55 വയസ്സിനു താഴെ പ്രായമുള്ള വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയുള്ളവര്‍ക്ക് അപേക്ഷിക്കാം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കുവാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ജനുവരി 31 നു മുമ്പായി അപേക്ഷിക്കണം. ഒറ്റത്തവണ സഹായമായി ജില്ലയിലെ 10 പേര്‍ക്ക് 30,000 രൂപ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ്. ഓഫീസുകളിലും അങ്കണവാടികളിലും ലഭിക്കും. ഫോണ്‍: 04936 296362.

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,