ലോകകപ്പ് വിജയാഘോഷം അതിരുവിട്ടു;കണ്ണൂരിൽ 3 പേർക്ക് വെട്ടേറ്റു, ഒരാളുടെ നില ഗുരുതരം
19.12.2022
കണ്ണൂർ: കേരളത്തിലെ ലോകകപ്പ് ആഹ്ലാദ പ്രകടനം അതിരുവിട്ടു. കണ്ണൂർ പള്ളിയാൻമൂലയിൽ ആഹ്‌ളാദ പ്രകടനത്തിനിടെയുണ്ടായ സംഘർഷത്തിൽ മൂന്നുപേർക്ക് വെട്ടേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. 19/12/22 പുലർച്ചെ 12.40 ഓടെയായിരുന്നു സംഭവം.
അനുരാഗ്, ആദർശ്, അലക്‌സ് ആന്റണി എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ അനുരാഗിന്റെ നിലയാണ് ഗുരുതരം. സംഘർഷത്തിൽ ആറുപേരെ കസ്റ്റഡിയിൽ എടുത്തു. ഫ്രാൻസ്- അർജന്റീന മത്സരത്തിന് പിന്നാലെ ഫ്രാൻസ് ആരാധകരെ ഒരുസംഘം കളിയാക്കുകയതോടെയാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്.
പരിക്കേറ്റ മൂന്നുപേരെയും രണ്ട് സ്വകാര്യ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നേരത്തെ ലോകകപ്പ് മത്സരത്തിൽ ബ്രസീൽ തോറ്റപ്പോഴും ഇതേ സ്ഥലത്ത് സംഘർഷമുണ്ടായിരുന്നു. എന്നാൽ അന്ന് ആർക്കും പരിക്കേറ്റിരുന്നില്ല.
എന്നാൽ ഇത്തവണ ആദ്യം വാക്കേറ്റമുണ്ടാവുകയും പിന്നീട് സംഘർഷത്തിലേക്കും ആക്രമണത്തിലേക്കും കടക്കുകയുമായിരുന്നു. ഉടൻതന്നെ പോലീസ് എത്തി പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചു.


0 അഭിപ്രായങ്ങള്‍