സാന്ത്വനമായി

തിരികെ 97"


മടവൂർ : മടവൂർ എ യു പി സ്കൂളിലെ 1997 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ *തിരികെ 97* നൽകിയ "കുഞ്ഞനിയനൊരു സ്നേഹ സമ്മാനം " സാന്ത്വനസഹായം ലഭിച്ചത് വർഷങ്ങളായി ഇരു കാലുകളും തളർന്നു  കഴിയുന്ന സച്ചിൻ എന്ന ഭിന്നശേഷിക്കാരനായ യുവാവിനാണ്. സ്കൂളിന്റെ 100ആം വാർഷികത്തിന്റെ ഭാഗമായി ആരംഭിച്ച തിരികെ 97" നിരവധി സാന്ത്വന പ്രവർത്തനങ്ങൾ നടത്തി വരികയാണ്. പ്രധാനധ്യാപകൻ അസീസ് മാസ്റ്ററും സീനിയർ അസിസ്റ്റന്റ് ഷക്കീല ടീച്ചറും ചേർന്ന് സമ്മാനം കൈമാറി. 2022 LSS, USS ഗിഫ്റ്റഡ് സ്റുഡന്റ്‌സ് നുള്ള എന്റോവ്മെന്റും വിതരണം ചെയ്ത ചടങ്ങിൽ അസീസ് മാസ്റ്റർ ഉത്ഘാടനം നിർവഹിച്ചു അനൂപ് മടവൂർ അധ്യക്ഷനായി, ബിജു മാസ്റ്റർ, സെൽവ, പ്രിയ എന്നിവർ ആശംസകൾ നേർന്നു.. യാസിഫ് മാസ്റ്റർ നന്ദിയും പറഞ്ഞു.