ചരമം:-
ബഷീർ മാസ്റ്റർ കുണ്ടായി
അന്തരിച്ചു :-
13/12/2022
കൂളിപ്പൊയിൽ: - രാഷ്ട്രീയ സാമൂഹിക സാംസ്ക്കാരിക പ്രവർത്തകനും കുണ്ടായി ALP സ്കൂൾ മാനേജർ കൂളിപ്പൊയിൽ താമസിക്കും ബഷീർ മാസ്റ്റർ കുണ്ടായി (63) പാലക്കാപറമ്പിൽ അന്തരിച്ചു. കുറച്ച് ദിവസങ്ങളായി അസുഖബാധിതനായി കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മയ്യത്ത് നമസ്കാരം 14/12/22 ബുധനാഴ്ച ഉച്ചയ്ക്ക് 12. മണിക്ക് കാരക്കുന്നത്ത് ജുമാമസ്ജിദിൽ നടക്കും.കോൺഗ്രസ് എസ് ബ്ലോക്ക് സെക്രട്ടറി, എൻ.സി.പി.ന്യൂനപക്ഷ സെൽ ജില്ലാ ചെയർമാൻ, എൻ.സി.പി.ജില്ലാ നിർവ്വാഹക സമിതി അംഗം അധ്യാപക സംഘടനയായ കെ.പി.ടി.എ.സംസ്ഥാന സെക്രട്ടറി " മുൻ ജംയ്യത്തുൽ മുജാഹിദിൻ സെക്രട്ടറി, മഹല്ല് കമ്മിറ്റി അംഗം എന്നി നിലകളിൽ പ്രവർത്തിച്ചു , ഭാര്യ സഫിയ. മക്കൾ: ഷാഹിന, റിഷാദ്, അനീസ്. മരുമക്കൾ:- ഹെന ( പള്ളിത്താഴം) ,ഷെർജുമാൻ (കൊയിലാണ്ടി ) , സഹോദരങ്ങൾ: അബ്ദുസ്സലാം, ഷുക്കൂർ, അഷ്റഫ്, ഗഫൂർ(Late), ജമീല, ഹാജറ, സുബൈദ,
കുണ്ടായി എ എൽ പി സ്കൂൾ സ്ഥാപകൻ പരേതരായ ഇമ്പിച്ചമ്മദ് മാസ്റ്ററുടെയും ,ഫാത്തിമ ടീച്ചറുടെയും മകനാണ്.
ദീർഘകാലമായി കുണ്ടായി എ എൽ പി സ്കൂൾ അധ്യാപകനായിരുന്നു. കോഴിക്കോട് ജില്ല എൻസിപിയുടെ നേതൃനിരയിലും അധ്യാപക സംഘടന നേതൃനിരയിലും സജീവ സാന്നിധ്യമായിരുന്നു.


0 അഭിപ്രായങ്ങള്‍